കോട്ടയം : കലാലയത്തിൽ വർണ്ണ വിസ്മയം തീർത്ത് ഹോളി ആഘോഷങ്ങൾ ആടി തിമിർക്കുന്നതിനിടയിലാണ് യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് മാന്നാനം കെ. ഇ കോളേജിൻ്റെ കവാടത്തിലേക്ക് എത്തിയത്.സ്ഥാനാർഥിയെ കണ്ടതും ആഹ്ലാദ ആരവങ്ങൾ കൊടുമ്പിരികൊണ്ടു. നൂറു കണക്കിന് വിദ്യാർഥികൾ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ സ്ഥാനാർഥിയെ വരവേറ്റു. വിദ്യാർഥികൾക്കൊപ്പം സെൽഫിയെടുത്ത് വോട്ട് അഭ്യർഥിച്ചാണ് സ്ഥാനാർഥി മടങ്ങിയത്. ബി. കെ കോളേജ് അമലഗിരി ,അതിരമ്പുഴ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.തുടർന്ന് മരങ്ങാട്ടുപിള്ളി, അതിരമ്പുഴ മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുത്തു.പര്യടനത്തിൽ അഡ്വ.ജയ്സൺ ജോസഫ്,മൈക്കിൾ ജയിംസ് , ബിനു ചെങ്ങളം, ഡെയ്സി അറേക്കാട്ടിൽ,ടി.വി സോണി, ജയ്സൺ ഞൊങ്ങിണി എന്നിവർ പങ്കെടുത്തു.