കോട്ടയം : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണ റോഡ് ഷോ ഏപ്രിൽ 3 ന് ആരംഭിക്കും. ഏപ്രിൽ 6-ാം തീയതി സമാപിക്കും. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് റോഡ് ഷോ കടന്നുപോകുന്നത്. 3-ാം തീയതി രാവിലെ വൈക്കം നിയോജക മണ്ഡലത്തിലെ കല്ലറയിൽ നിന്നും ആരംഭിച്ച് കാട്ടിക്കുന്ന് സമാപിക്കും. ഉച്ച കഴിഞ്ഞ് പിറവം നിയോജകമണ്ഡലത്തിലെ കരിങ്ങാച്ചിറ ആരംഭിച്ച് കൂത്താട്ടുകുളത്ത് സമാപിക്കും. 4-ാം തീയതി ഉച്ച കഴിഞ്ഞ് കോട്ടയം നിയോജക മണ്ഡലത്തിലും 5-ാം തീയതി രാവിലെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലും ഉച്ച കഴിഞ്ഞ് കടുത്തുരുത്തി നിയോജക മണ്ഡലത്തിലും 6-ാം തീയതി രാവിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലും ഉച്ച കഴിഞ്ഞ് പാലാ നിയോജക മണ്ഡലത്തിലും റോഡ് ഷോ നടക്കുമെന്ന്
യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യും ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എംഎൽഎയും അറിയിച്ചു.