അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി ഓഫീസ് ഉദ്ഘാടനം 22 വ്യാഴാഴ്ച 11 ന്

കോട്ടയം : ലോക്സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ.ഫ്രാൻസിസ് ജോർജിൻ്റെ എം.പി. ഓഫീസിൻ്റെ ഉദ്ഘാടനം ആഗസ്റ്റ് 22 വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കും. കോട്ടയം ചുങ്കം -ചാലുകുന്ന് റോഡിൽ ( ചുങ്കത്ത് നിന്നും ചാലുകുന്നിലേക്കുള്ള വൺ വേ റോഡ് ) സി.എസ്.ഐ റിട്രീറ്റ് സെൻ്ററിലേക്ക് പുറക് വശത്ത് കൂടി പ്രവേശിക്കുന്ന വഴിയുടെ ( ചുങ്കത്ത് നിന്നും കോട്ടയത്തേക്കുള്ള വൺ വേ റോഡ്) എതിർ വശത്തുള്ള കെട്ടിടത്തിൽ ആണ് എം.പി. ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ഓഫീസിൻ്റെ ഔപചാരികമായ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ നിർവ്വഹിക്കും. കോട്ടയം പാർലമെൻ്റ്  മണ്ഡലത്തിലെ എം.എൽ.എ മാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, ചാണ്ടി ഉമ്മൻ, യു.ഡി.എഫ് സംസ്ഥാന നേതാക്കളായ പി.സി.തോമസ്, ജോയി ഏബ്രഹാം, കെ.സി.ജോസഫ്, ജോസഫ് വാഴക്കൻ, ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ.ജെ. ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ്, ഘടകകക്ഷി നേതാക്കളായ ജയ്സൺ ജോസഫ്, അസീസ് ബഡായി, റ്റി.സി.അരുൺ, തമ്പി ചന്ദ്രൻ, ടോമി വേദഗിരി,നീണ്ടൂർ പ്രകാശ്,മദൻലാൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക  നേതാക്കന്മാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ എന്നിവർ സംബന്ധിക്കും. 

Advertisements

Hot Topics

Related Articles