വ്യാജ ബോംബ് ഭീഷണി നടത്തി യുവതി കസ്റ്റഡിയില്‍.കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവ വികാസങ്ങള്‍. ഹെല്‍പ്പ് ലൈനിലേക്ക് വ്യാജ ബോംബ് ഭീഷണി വരികയായിരുന്നു. ജൂണ്‍ 26നാണ് സംഭവം. പിന്നീട് മനസിലാക്കാനായത് യുവതി ബോംബ് ഭീഷണി മുഴക്കിയത്, തന്റെ കാമുകൻ മുംബൈയിലേക്കുള്ള വിമാനത്തില്‍ കയറുന്നത് തടയാനായിരുന്നു എന്നാണ്.
ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പറക്കാനിരുന്ന കാമുകൻ മിർ റാസ മെഹ്ദി തൻ്റെ ലഗേജില്‍ ബോംബ് കരുതിയിരുന്നതായി ഇന്ദ്ര രാജ്വർ എന്ന യുവതി എയർപോർട്ട് അധികൃതരെ അറിയിച്ചു. മെഹ്ദിയെ വിശദമായി പരിശോധിച്ചു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷേ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താൻ സാധിച്ചില്ല. പൊതു ദ്രോഹത്തിലേക്ക് നയിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. കൂടുതല്‍ പരിശോധന നടത്തിയതോടെ ഇരുവരും അന്ന് വൈകുന്നേരം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെന്ന് കണ്ടെത്തി.
വ്യാജ കോള്‍ വിളിക്കുന്നതിന് മുമ്ബ് അവർ ഡിപ്പാർച്ചർ ലോഞ്ചില്‍ സംസാരിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കാമുകനുമായുള്ള വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ കാരണമാണ് വ്യാജഭീഷണി മുഴക്കിയതെന്ന് യുവതി സമ്മതിച്ചു . അന്വേഷണം പുരോഗമിക്കുകയാണ്.