സിംഗപ്പൂ​രി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് തട്ടിപ്പ് : പ്ര​തി എ​ട​ത്വ പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍

ആലപ്പുഴ : സിംഗപ്പൂ​രി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ല​വ​ടി സ്വ​ദേ​ശി​യു​ടെ ക​യ്യി​ല്‍നി​ന്ന് പ​ണം ത​ട്ടി മു​ങ്ങി ന​ട​ന്ന പ്ര​തി എ​ട​ത്വ പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. ക​രു​വാ​റ്റ ച​ക്കി​ട്ട​യി​ല്‍ വീ​ട്ടി​ല്‍ ജ​യ​ച​ന്ദ്ര​നാ​ണ് (43) എ​ട​ത്വ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ത​ല​വ​ടി സ്വ​ദേ​ശി​യാ​യ വാ​ളം​പ​റ​മ്പി​ല്‍ ഗോ​പ​കു​മാ​റി​നെ സിംഗപ്പൂ​രി​ല്‍ ജോ​ലി ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 90,000 രൂ​പ വാ​ങ്ങി ഇ​യാ​ള്‍ മു​ങ്ങു​ക​യാ​യി​രു​ന്നു. ഗോ​പ​കു​മാ​റി​ന്‍റെ പ​രാ​തി​യെത്തുട​ര്‍​ന്ന് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ എ​റ​ണാ​കു​ള​ത്താ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തൃ​ക്കൊ​ടി​ത്താ​നം, ചെ​ങ്ങ​ന്നൂ​ര്‍, എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ പ്ര​തി​ക്കെ​തി​രേ സ​മാ​ന​മാ​യ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

Advertisements

മൂ​ന്നുവ​ര്‍​ഷ​മാ​യി നാ​ട്ടി​ല്‍നി​ന്നു മു​ങ്ങിന​ട​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു. എ​ട​ത്വ സി​ഐ ആ​ന​ന്ദാ​ബാ​ബു, എ​സ് ഐ മ​ഹേ​ഷ്, സീ​നി​യ​ര്‍ സി​പി​ഒ മാ​രാ​യ സു​നി​ല്‍, ലി​സ​മ്മ, സി​പി​ഒ​മാ​രാ​യ രാ​ഗി, ജ​സ്റ്റി​ന്‍, ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

Hot Topics

Related Articles