അനുഗ്രഹാ ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്; ഏറ്റുമാനൂരിലെ പമ്പിൽ നിന്നും വണ്ടി ചെക്ക് നൽകി വാഹനത്തിൽ നിറച്ചത് 2.26 ലക്ഷത്തിന്റെ പെട്രോളും ഡീസലും : പാലാ സ്വദേശി അറസ്റ്റിൽ

കോട്ടയം : ഏറ്റുമാനൂരിലെ പെട്രോൾ പമ്പിൽ നിന്നും പെട്രോളും – ഡിസലും നിറച്ച ശേഷം 2.26 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. ഡൽഹി ആസ്ഥാനമായ അനുഗ്രഹാ ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ പാലാ സ്വദേശിയായ യുവാവിനെയാണ് പൊലീസ് പിടികൂടിയത്. സൊസൈറ്റിയുടെ ഏറ്റുമാനൂർ തെള്ളകം യൂണിറ്റ് ചെയർമാൻ പാലാ കരൂർ പുളിക്കൽ ഹൗസ് റോയി ജോസഫിനെയാണു ( 39 ) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത് . പട്ടിത്താനം – മണർകാട് ബാപാസിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ പെട്രോൾ പമ്പിൽ നിന്നു സൊസൈറ്റിയുടെ പേരിൽ മുൻകൂറായി പെട്രോൾ , ഡീസൽ എന്നിവ വാഹനങ്ങളിൽ അടിച്ച ശേഷം പണം നൽകാതെ പറ്റിച്ചെന്ന പമ്പ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു ഏറ്റുമാനൂർ പൊലീസ് റോയി ജോസഫിനെതിരെ കേസ് റജിസ്റ്റർ ചെയതത്.

Advertisements

ഒരു വർഷം മുൻപാണു കേസിനു അസ്പദമായ സംഭവം . കഴിഞ്ഞ ജനുവരിയിലാണു റോയി ജോസഫ് പമ്പിൽ എത്തുകയും , പമ്പ് ഉടമയെ കണ്ട് ചാരിറ്റബിൾ സൊസറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു പറഞ്ഞ് വിശ്വാസം കയ്യിലെടുത്ത ശേഷം മുൻകൂറായി ചെക്കും ലെറ്റർ പാഡും നൽകിയ ശേഷം 2.26 ലക്ഷം രൂപയുടെ പെട്രോളും ഡീസലും വിവിധ വാഹനങ്ങളിൽ നിറച്ച ശേഷം നാടുവിടുകയായിരുന്നു . ഒട്ടേറെ തവണ പമ്പ് ഉടമ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും റോയി ഫോൺ കട്ട് ചെയ്യുകയായിരുന്നു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനെത്തുടർന്നാണു പമ്പ് ഉടമ ഏറ്റുമാനൂർ സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത് . പയ്യന്നൂർ സ്വദേശയുടെ പാലാ കൊഴുവനാലിലെ സ്ഥലവും വീടും വാടയ്ക്ക് എടുത്ത ശേഷം വാടക നൽകാതെ കബളിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് 12 നു പാലാ പൊലീസ് സ്റ്റേഷനിൽ റോയി എത്തിയെന്ന രഹസ്യ വിവരം ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ. രാജേഷ് കുമാറിനു ലഭിച്ചു . ഇതിനെത്തുടർന്ന് പാലാ പൊലീസ് സ്റ്റേഷനിൽ എത്തിയ പൊലീസ് സംഘം റോയി ജോസഫിനെ പിടികൂടുകയായിരുന്നു .

സംസ്ഥാത്ത് സമാന രീതിയിലും അല്ലാതെയും ഒട്ടേറെ തട്ടിപ്പ് നടത്തിയ പരാതികൾ റോയി ജോസഫിന്റെ പേലിൽ ഉണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ വിവരങ്ങൾ ലഭ്യമാകുകയുള്ളെന്നും ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ. രാജേഷ് കുമാർ പറഞ്ഞു .

Hot Topics

Related Articles