കോട്ടയം :ക്യാൻ കോട്ടയം പദ്ധതിയുടെ ഭാഗമായി ഉഴവൂർ ഗ്രാമപഞ്ചായത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ കെ ആർ നാരായണൻ ആശുപത്രിയിൽ സൗജന്യ ക്യാൻസർ സ്ക്രീനിംഗ് ആരംഭിച്ചു.
രാവിലെ 9 am മുതൽ 12.30 pm വരെ ആഴ്ചയിൽ രണ്ടു ദിവസം ആണ് ആദ്യഘട്ടത്തിൽ ക്യാൻസർ സ്ക്രീനിംഗും, പരിശോധനയും നടത്തപ്പെടുന്നത്.ശൈലി ആപ്പ് വഴി സ്ക്രീൻ ചെയ്ത ആളുകളെ ആണ് ആദ്യഘട്ടത്തിൽ പരിശോദിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യാൻസർ സാധ്യതയുണ്ടെങ്കിൽ മുൻകൂട്ടി കണ്ടു പിടിക്കുവാനും പ്രതിരോധ നടപടികൾ സ്വീകരിക്കുവാനും സഹായിക്കും വിധം ആണ് സ്ക്രീനിംഗ് ക്രമീകരിച്ചിരിക്കുന്നത്.
ക്യാൻസർ വരുവാനുള്ള സാധ്യത മുൻകൂട്ടി കണ്ടു പിടിക്കുകയും രോഗത്തെ നിർമ്മാർജനം ചെയ്യുകയുമാണ് ആരോഗ്യ വകുപ്പിൻ്റെ ലക്ഷ്യം.
ക്യാൻസർ സ്ക്രീനിംഗിന് വിധേയമാകുന്നവർക്ക് യാതൊരു വിധ ആശങ്കയും ,ഭയവും വേണ്ടന്നും ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണം എന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ തങ്കച്ചൻ കെ എം, ആശുപത്രി സൂപ്രണ്ട് ഡോ. ജെസ്സി ജോയി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.