കോട്ടയം: കോട്ടയം സെൻട്രൽ ലയൺസ് ക്ലബ്ബും മള്ളൂശ്ശേരി സെന്റ് തോമസ് കുടുംബയോഗവും സംയുക്തമായി നടത്തുന്ന ‘കരുതൽ 2024’ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും. നാളെ രാവിലെ 9 മണി മുതൽ മള്ളൂശ്ശേരി സെന്റ് തോമസ് എൽ.പി സ്കൂളിലാണ് ക്യാമ്പ് നടക്കുക. കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിലെ പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള രോഗനിർണയ ക്യാമ്പും, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സെൻട്രൽ കേരള കോട്ടയത്തിന്റെ നേതൃത്വത്തിലുള്ള ഡെന്റൽ ക്യാമ്പും, കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ് കോ ഓർഡിനേഷന്റെ നേതൃത്വത്തിലുള്ള ഫിസിയോതെറാപ്പി ക്യാമ്പും, യോഗ ഒപ്പിക്കൽസിന്റെ നേതൃത്വത്തിലുള്ള നേത്ര പരിശോധന ക്യാമ്പും നടക്കുന്നതാണ്.
ഇതോടൊപ്പം ഇ & ഐ ലാബിന്റെ സഹകരണത്തോടെ ഷുഗർ, പ്രഷർ എന്നിവയുടെ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്. പരിശോധനയ്ക്ക് ശേഷം ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ചുള്ള മരുന്നുകൾ സൗജന്യമായി ക്യാമ്പിൽ നിന്ന് ലഭിക്കുന്നതാണ്. രക്ഷാധികാരി പ്രിൻസ് സ്കറിയ, ക്ലബ്ബ് പ്രസിഡന്റ് ബിനു കോയിക്കൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർസായ തോമസ് ഫിലിപ്പ്, ജേക്കബ് പണിക്കർ, സന്തോഷ് കുമാർ, സുനിൽ ജോസഫ്, സാജൻ ഗോപാലൻ, അനുകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക.