വാട്സപ്പ് ചാറ്റിങ് മനോഹരമാക്കാൻ ഇനി എ ഐയും ! ചാറ്റിങ്ങിന് പുതിയ വഴികളുമായി വാട്സപ്പ്

പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്‌ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ മികച്ച ഫീച്ചറുകള്‍ കൊണ്ടുവരാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. നിലവിലുള്ള ചാറ്റ് ഫീച്ചറുകളെ കൂടുതല്‍ രസകരമാക്കാൻ പുതിയ AI ഫീച്ചറുകള്‍ ഉപയോഗിക്കാൻ ഒരുങ്ങുകയാണ് വാട്സ്‌ആപ്പ്. ആപ്പില്‍ വരാൻ പോകുന്ന പുതിയ എഐ ചാറ്റ് ഫീച്ചറുകള്‍ നോക്കാം.

വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്കായി മെറ്റ റിയല്‍ ടൈം AI ഇമേജ് ജനറേഷൻ എന്ന ഫീച്ചർ പുതിയതായി അവതരിപ്പിച്ചിരിക്കുന്നു. യുഎസിലെ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. ഇതുവരെ പുറത്തിറക്കിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മികച്ച AI ഫീച്ചറാണ് റിയല്‍ ടൈം AI ഇമേജ് ജനറേഷൻ എന്ന് പറയാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചാറ്റ് ചെയ്യാനായി ടൈപ്പ് ചെയുന്ന വാക്കുകള്‍ക്ക് അനുസരിച്ച്‌ ചിത്രങ്ങള്‍ രൂപപ്പെടുത്തുന്ന ഫീച്ചർ ആണ് റിയല്‍ ടൈം AI ഇമേജ് ജനറേഷൻ. ടൈപ്പ് ചെയ്യാൻ തുടങ്ങുമ്ബോള്‍ ഒരു ചിത്രം ദൃശ്യമാകുന്നത് കാണാം. ഓരോ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്ബോഴും ഇമേജുകള്‍ അതിനനുസരിച്ച്‌ മാറുകയും ടൈപ്പ് ചെയുന്ന വരികളെ ഇമേജ് ആക്കി മാറ്റുകയും ചെയ്യുന്നു.

ഈ പുതിയ ഫീച്ചറിലൂടെ വാട്ട്‌സ്‌ആപ്പ് ഒരു ചാറ്റിംഗ് ആപ്പിനും അപ്പുറം സർഗ്ഗാത്മകതയ്‌ക്കുള്ള ഒരു ക്യാൻവാസായി മാറുകയാണ്. ഈ ഫീച്ചർ നിലവില്‍ വരുന്നതോടെ വാട്സ്‌ആപ്പ് ഉപയോക്താക്കളെ ആപ്പില്‍ കൂടുതല്‍ എൻഗേജിങ് ആക്കാൻ സഹായിക്കും എന്നതില്‍ സംശയമില്ല. മെറ്റാ എഐ ഫീച്ചറിൻറെ കഴിവുകള്‍ സ്റ്റാറ്റിക് ഇമേജുകളില്‍ ഒതുങ്ങുന്നതല്ല. ഉപയോക്താക്കള്‍ക്ക് അവരുടെ സൃഷ്ടികള്‍ ആനിമേറ്റ് ചെയ്യാനും GIFകളാക്കി മാറ്റാനും AIയോട് അഭ്യർത്ഥിക്കാം.

WhatsAppല്‍ Meta AIയുടെ ഇമേജ് ജനറേഷൻ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം: –

Meta AI എനേബിള്‍ ചെയ്യാൻ നിങ്ങളുടെ ചാറ്റ് സ്ക്രീനിൻ്റെ താഴെ വലത് കോണിലുള്ള പുതിയ Meta AI ലോഗോ ക്ലിക്ക് ചെയ്യുക. ശേഷം മെറ്റയുടെ Terms and Conditions അക്സെപ്റ്റ് ചെയ്യുമ്ബോള്‍ AI ഇൻ്റർഫേസ് ഓപ്പണ്‍ ആകും.

ഇമേജുകള്‍ സൃഷ്‌ടിക്കുന്നതിന് : – നിങ്ങള്‍ ഒരു പേർസണല്‍ ചാറ്റില്‍ ആണെങ്കില്‍, ചാറ്റ് ബോക്സില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ചിത്രത്തിന്റെ വിവരണത്തിന് മുൻപ് “/imagine” എന്ന് ടൈപ്പ് ചെയ്യുക. ഉദാഹരണത്തിന്,”/imagine ഒരു കാട്ടില്‍ 2 ആനകള്‍ ” എന്ന് ടൈപ്പ് ചെയ്യുമ്ബോള്‍ അതിനനുസരിച്ചുള്ള ഇമേജ് പ്രത്യക്ഷ്യപ്പെടും. അതേസമയം ഗ്രൂപ്പ് ചാറ്റില്‍ ഈ ഫീച്ചർ ഉപയോഗിക്കുമ്ബോള്‍, “@Meta AI” എന്ന് ടൈപ്പ് ചെയ്തതിന് ശേഷം നിങ്ങളുടെ ഇമേജ് പ്രോംപ്റ്റ് ടൈപ്പ് ചെയ്യാം. ഇതുവഴി, ഗ്രൂപ്പിലെ എല്ലാവർക്കും നിങ്ങളുടെ പ്രോംപ്റ്റും ജനറേറ്റ് ചെയ്ത ചിത്രവും കാണുവാൻ സാധിക്കും.

പ്രോംപ്റ്റ് ചെയ്ത ഇമേജുകളുടെ കൂടുതല്‍ ഫീച്ചറുകള്‍ : – Meta AIലൂടെ ഒരു ഉപയോക്താവിന് പ്രതിദിനം 25 ഇമേജ് ജനറേഷൻ മാത്രമാണ് ഉള്ളത്. അവ വിവേകത്തോടെ ഉപയോഗിക്കുക. നല്‍കുന്ന വിവരണങ്ങള്‍ കൂടുതല്‍ കൃത്യവും വ്യക്തവുമാകുമ്ബോള്‍ മികച്ച ഇമേജുകള്‍ ലഭിക്കും. നിറങ്ങള്‍, വസ്തുക്കള്‍, പ്രവർത്തനങ്ങള്‍ എന്നിവ പോലുള്ള വിശദാംശങ്ങള്‍ക് മെറ്റാ AIക്ക് മികച്ച റിസള്‍ട്ട് നല്‍കുവാൻ സാധിക്കും.

ഇമേജ് റിഫൈനിംഗ് (ഓപ്ഷണല്‍) : – ജനറേറ്റ് ചെയ്‌ത ചിത്രം ഉദ്ദേശിച്ച രീതിയില്‍ വന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കി ചിത്രം പരിഷ്‌കരിക്കാം. ചിത്രം ടാപ് ചെയ്‌ത് പിടിച്ച്‌ “Reply” സെലക്‌ട് ചെയ്യുക. ശേഷം കൂടുതല്‍ പൊരുത്തപ്പെടുന്ന രീതിയില്‍ പുതിയതോ പരിഷ്കരിച്ചതോ ആയ ഒരു വിവരണം നല്‍കാം.

Hot Topics

Related Articles