അശുതോഷ് മറ്റൊരു സൂര്യകുമാര്‍ യാദവ് അല്ല ; അവൻ ബാറ്റുകൊണ്ട്  വിസ്മയം തീര്‍ക്കുകയാണ് :  സൂര്യകുമാര്‍ യാദവ്

മൊഹാലി : ഐപിഎല്ലില്‍ വന്‍ തകര്‍ച്ച നേരിട്ട പഞ്ചാബിന് വിജയപ്രതീക്ഷകള്‍ നല്‍കിയ അശുതോഷിന്റെ പ്രകടനത്തില്‍ താരത്തെ പ്രശംസിച്ച്‌ മുംബൈ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ്.അശുതോഷ് മറ്റൊരു സൂര്യകുമാര്‍ യാദവ് അല്ലെന്നും ബാറ്റുകൊണ്ട് താരം വിസ്മയം തീര്‍ത്തുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

തനിക്കും ഇത്തരം ഇന്നിംഗ്‌സുകള്‍ കളിക്കാനാണ് താല്‍പ്പര്യം. അശുതോഷിന്റെ ബാറ്റിംഗ് താന്‍ ഏറെ ആസ്വദിച്ചു. മത്സരഫലം മാറ്റി മറിക്കുന്ന ഒരു താരമായി അശുതോഷ് മാറുമെന്നും സൂര്യകുമാര്‍ പ്രതികരിച്ചു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി ഒരു തകര്‍പ്പന്‍ ഇന്നിംഗ്‌സിലാണ് അശുതോഷ് ശര്‍മ്മ കളിച്ചത്. 28 പന്തില്‍ 61 റണ്‍സെടുത്ത താരത്തിന്റെ ഇന്നിംഗ്‌സില്‍ രണ്ട് ഫോറും ഏഴ് സിക്‌സും ഉണ്ടായിരുന്നു.

Hot Topics

Related Articles