ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല;റായ്ബറേലിയില്‍ രാഹുല്‍ മത്സരിക്കും

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല.സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് വാർത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.എന്നാല്‍ രാഹുല്‍ ഗാന്ധിയെ ഇവിടെ മത്സരിപ്പിക്കാനാണ് നേതൃത്വം ഉദേശിക്കുന്നത്. ഇതോടെ രാഹുല്‍ അമേഠിയില്‍ മത്സരിക്കില്ലെന്ന് ഏറെ കുറെ വ്യക്തമായി. പ്രിയങ്ക ഗാന്ധിയെ പ്രചരണത്തില്‍‌ സജീവമാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.ഗവർണ്ണറും കേന്ദ്ര മന്ത്രിയുമായിരുന്ന ഷീല കൗളിന്റെ ചെറുമകൻ ആശിഷ് കൗളിന് അമേഠിയില്‍ ടിക്കറ്റ് ലഭിക്കാനാണ് സാധ്യത. റായ്ബറേലിയില്‍ ഇതുവരെ ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

നാളെയാണ് ഇവിടെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.അതേസമയം, രണ്ടുസീറ്റുകളിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്നതില്‍ രാഹുല്‍ഗാന്ധിക്ക് താത്പര്യമില്ലെന്നാണ് സൂചന. പത്രികാസമര്‍പ്പണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാഹുലിന് പുണെയില്‍ പ്രചാരണപരിപാടി നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം. മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും രാഹുല്‍ താതപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.റായ്ബറേലിയില്‍  മത്സരിക്കേണ്ടെന്നാണ് രാഹുലിന്റെ നിലവിലെ നിലപാട്. അമേഠിയില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ അഖിലേഷ് യാദവിന്റെ അഭിപ്രായം തേടിയിരുന്നുവെന്നാണ് സമാജ്‌വാദി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

Hot Topics

Related Articles