മരത്തിന്റെ വേരിനടിയിലെ പൊത്തില്‍ നിന്നും പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി ;സംഭവം മുണ്ടക്കയത്ത് 

കോട്ടയം: മുണ്ടക്കയത്ത് പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തി. മുണ്ടക്കയം പശ്ചിമ കൊട്ടാരംകട റോഡിലെ മരത്തിന്റെ വേരിനടിയിലെ പൊത്തില്‍ നിന്നുമാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.

പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് സർപ്പ ടീം ജീവനക്കാരായ സുധീഷ്, റെജി എന്നിവരെത്തിയാണ് പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ പിന്നീട് വന മേഖലയില്‍ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

Hot Topics

Related Articles