ഒരു രക്ഷയും ഇല്ല ഫഫ അയ്യാ വേറെ ഒരു ഗ്രഹത്തില്‍ എന്നപോലെ തോന്നി ; ആവേശത്തിന് കയ്യടിയുമായി തമിഴ് ചലച്ചിത്ര സംവിധായകൻ വിഘ്‌നേശ് ശിവൻ

മൂവി ഡെസ്ക്ക് : രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലാ കോണുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചെത്തിയിരിക്കുകയാണ് തമിഴ് ചലച്ചിത്ര സംവിധായകൻ വിഘ്‌നേശ് ശിവൻ. ‘മലയാള സിനിമ ‘ആവേശം’ ഒരു രക്ഷയും ഇല്ല. ഫഫ അയ്യാ… വേറെ ഒരു ഗ്രഹത്തില്‍ എന്നപോലെ തോന്നി. ഗംഭീരമായ എഴുത്തതാണ് ചിത്രത്തിന്റേത്. അത് നന്നായി തന്നെ അവതരിപ്പിക്കുകയും ചെയ്തു. 

മലയാള സിനിമ എല്ലാ അതിർവരമ്പുകളും മറികടന്ന് മുന്നേറുകളാണ്. ജിത്തുമാധവനും സുഷിൻ ശ്യാമും സിനിമയുടെ മൊത്തം ടീമും ചേർന്ന് ഒരു ഗംഭീര ചിത്രമാണ് ഒരുക്കിയിരിക്കുന്നത്’ എന്നാണ് വിക്കി ഇൻസ്റ്റാഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.വിഷു റിലീസായെത്തിയ ആവേശം തിയേറ്ററുകളെ ആവേശം കൊള്ളിച്ച്‌ മുന്നേറുകയാണ്. 50 കോടി ക്ലബ്ബില്‍ ചിത്രം റീലിസ് ചെയ്ത അഞ്ചു ദിവസം കൊണ്ടാണ് എത്തിയത്. ചിത്രം അടുത്ത് തന്നെ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിക്കും.

Hot Topics

Related Articles