ലോകത്ത് സൗജന്യ യാത്ര അനുവദിക്കുന്ന ഏക ട്രെയിൻ; ഇന്ത്യയിൽ സർവീസ് ആരംഭിച്ചിട്ട് 75 വർഷം

രാജ്യത്തെമ്പാടും ഏകദേശം 13,00-ലധികം ട്രെയിനുകളാണ് ദിനം പ്രതി ചൂളം വിളിക്കുന്നത്. സാധാരണഗതിയില്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാൻ മികച്ച മാർഗമാണ് ട്രെയിൻ. പ്രതിദിനം നിരവധി പേരാണ് ട്രെയിൻ സർവീസിനെ ആശ്രയിക്കുന്നത്. ലോകത്തിലെ തന്നെ നാലാമത്തെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയും ഏഷ്യയിലെ രണ്ടാമത്തെ വലിയ റെയില്‍വേ ശൃംഖലയുമാണ് ഇന്ത്യൻ റെയില്‍വേ.

Advertisements

ടിക്കറ്റ് ഇല്ലാതെ ട്രെയിൻ യാത്രയെ കുറിച്ച്‌ ചിന്തിക്കാൻ പോലുമാവില്ല. ഇനി അഥവാ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത് പിടിവീണ് കഴിഞ്ഞാല്‍ പണി കഴിയുമെന്ന് നമുക്കറിയാം. ടിക്കറ്റിലാതെയുള്ള യാത്ര ശിക്ഷാർഹമാണ്. എന്നാല്‌ ടിക്കറ്റെടുക്കാതെ, സൗജന്യമായി യാത്ര ചെയ്താലോ? രൂപ പോലും ടിക്കറ്റിനായി നല്‍കണ്ട, ചെക്കിംഗിന് ടിടിഇ ഇല്ല, എല്ലാ ദിവസവും സർവീസ് നടത്തുന്നൊരു ട്രെയിനുണ്ട് ഇന്ത്യയില്‍-ഭക്രാ-നംഗല്‍ ട്രെയിൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ 75 വർഷമായി ഈ ട്രെയിൻ രാജ്യത്ത് സർവീസ് നടത്തുന്നു. രാജ്യത്ത് സൗജന്യയാത്ര അനുവദിക്കുന്ന ഏക ട്രെയിൻ സർവീസാണിത്. പഞ്ചാബിന്റെയും ഹിമാചലിന്റെയും അതിർത്തികളിലൂടെ ഭക്രയ്‌ക്കും നംഗലിനും ഇടയില്‍ 27.3 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ ട്രെയിൻ സർവീസ്. 30 മിനിറ്റ് സമയമാണ് ഇത്ര ദൂരം യാത്ര ചെയ്യാൻ വേണ്ടത്.

ശിവാലിക് മലനിരകളിലൂടെ സഞ്ചരിക്കുന്ന ട്രെയിൻ സത്‌ലുജ് നദി മുറിച്ചുകടന്നാണ് പോകുന്നത്. 25 ഗ്രാമങ്ങളുടെയും 300 ഓളം യാത്രക്കാരുടെയും പ്രധാന ആശ്രയമാണ് ഈ ട്രെയിൻ. എല്ലാ ദിവസവും രാവിലെ 7.05-ന് നംഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ 8.20-ന് ഭക്രയില്‍ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പുള്ളത്. ഇത് 4.20 ആകുമ്പോഴേക്ക് ഭക്രയിലെത്തും.

Hot Topics

Related Articles