കുമരകം: സ്വാതന്ത്ര്യദിനത്തിൽ കുമരകത്തെ പുരാതനമായ തോട് വൃത്തിയാക്കി സി.പി.എം പ്രവർത്തകർ. സി.പി.എം വനിതാ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് തോട് വൃത്തിയാക്കിയത്. കുമരകത്തെ ഏറ്റവും പുരാതനമായ വാച്ചാ തോടാണ് സി.പി.എം പ്രവർത്തകർ വൃത്തിയാക്കിയത്. സി.പി.എമ്മിന്റെ കുമരകം നോർത്ത് ബ്രാഞ്ച് സെക്രട്ടറിമാരായ ജോഷില മനോജ്, റോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പോളവാരാനുള്ള നടപടി സ്വീകരിച്ചത്. തുടർന്നു, തോട്ടിൽ പോള വാരൽ യന്ത്രം ഉപയോഗിച്ച് പോളവാരി നീക്കം ചെയ്യുകയായിരുന്നു. പ്രദേശത്തെ സി.പി.എം പ്രവർത്തകർ പോളം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Advertisements