തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാം വിലയില്‍ 130 രൂപ കുറഞ്ഞു. ഇന്ന് രാവിലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 4620 രൂപയിലാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണനം നടന്നത്. പവന് സ്വര്‍ണത്തിന് 22 കാരറ്റ് വിഭാഗത്തില്‍ മണിക്കൂറുകള്‍ക്കിടെ 1040 രൂപയുടെ കുറവുണ്ടായി. മലബാര്‍, ജോസ്കോ തുടങ്ങിയ ജ്വല്ലറികളില്‍ ഇന്ന് സ്വര്‍ണ വില 4050 രൂപയിലാണ് വിപണനം നടക്കുന്നത്. അതേസമയം അസോസിയേഷന് നിശ്ചയിച്ച വില ഗ്രാമിന് 4620 രൂപയാണെന്ന് ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന് നേതാവ് അബ്ദുള്‍ നാസര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു പ്രമുഖ ജ്വല്ലറി പഴയ സ്വര്‍ണത്തിന് ഉയര്‍ന്ന വില കൊടുത്ത് ഉപഭോക്താക്കളില്‍ നിന്ന് സ്വര്‍ണം വാങ്ങുമെന്ന് അറിയിച്ചിരുന്നു. ഈ വിഷയം മറ്റ് ജ്വല്ലറി ഉടമകള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കിയതിന്റെ ഭാഗമായാണ് വില ചില ജ്വല്ലറികള്‍ കുറച്ചിരിക്കുന്നത്. ഇന്നത്തെ ബോര്‍ഡ് റേറ്റ് 4620 രൂപയാണ്. നഷ്ടം സഹിച്ചാണ് ഇന്ന് വില കുറച്ച ജ്വല്ലറികള്‍ സ്വര്‍ണം വില്‍ക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് വില 37440 രൂപയായിരുന്നു. ഇന്നത്തെ സ്വര്‍ണ്ണവില 22 കാരറ്റ് വിഭാഗത്തില്‍ രാവിലെ പവന് 36960 രൂപയാണ്. 4550 രൂപ ഗ്രാമിന് വിലയീടാക്കുന്ന ജ്വല്ലറികളില്‍ പവന് ഇന്ന് പവന് വില 36400 രൂപയാണ്. 18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണത്തിന് വില ഇന്ന് കുത്തനെ കുറഞ്ഞു. 3820 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് വില. ഇന്നലെ ഗ്രാമിന് 3865 രൂപയും പവന് 309200 രൂപയുമായിരുന്നു വില.