തലയോലപ്പറമ്പ് : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫാർമേഴ്സ് ബാങ്കിൻ്റെ നേതൃത്വത്തിൽ കോരിക്കൽ- തലയോലപ്പറമ്പ് റോഡ് പച്ച പുതപ്പിക്കുന്നതിനായി നട്ട വൃക്ഷ തൈകൾ സംരക്ഷിക്കാനൊരുങ്ങി കോരിക്കലെ ഫ്രണ്ട്സ് ഓഫ് ട്രീസ് പ്രവർത്തകർ. ഫ്രണ്ട്സ് ഓഫ് ട്രീസ് തലയോലപ്പറമ്പ് ചാപ്റ്റർ ഭാരവാഹികളായ കെ.കെ.ഷാജി, ഡി.ദിനേശ്, കുമാരി കരുണാകരൻ, കെ.എസ്. മനോഹരൻ, എൻ. ദാമോദരൻ, അനില സത്യൻ എന്നിവരാണ് ഫല വൃക്ഷ തൈകൾ പരിരക്ഷിക്കാനായി രംഗത്തുവന്നത്. കോരിക്കൽ തൈയ്യിൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ സമ്മിശ്ര കർഷകൻ പി.പി. സോമനാഥൻ വൃക്ഷ തൈ സംരക്ഷണ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ, ഫ്രണ്ട്സ് ഓഫ് ട്രീസ് യൂണിറ്റ് സെക്രട്ടറി ഡി. ദിനേശ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻൻ്റ് ഡി. കുമാരി കരുണാകരൻ, കെ.എസ്. മനോഹരൻ, ഷിബി ദിനേശ്, എൻ. ദാമോദരൻ കരിയത്തറ, സത്യൻ വാള വേലിൽ,സോണി സോമൻ, ആനന്ദ് തൈയ്യിൽ, രേഷ്മ ഉണ്ണി, കെ.എസ്. റിജോ തുടങ്ങിയവർ പങ്കെടുത്തു. ഇരുനൂറിലധികം വൃക്ഷ തൈകളും അലങ്കാര ചെടികളുമാണ് ഫാർമേഴ്സ് ബാങ്കിൻ്റെ നേതൃത്വത്തിൻ്റെ നട്ടു പിടിപ്പിച്ചിരിക്കുന്നത്.