കോട്ടയം :എരുമേലി പാണപിലാവിൽ ഐ യു സി എൻപട്ടിക പ്രകാരംപരിപാലന സ്ഥിതി ഭീഷണി നേരിടുന്ന അപൂർവ്വം ജീവികളിൽഒന്നായ പാതാള തവളയെശബരിമല വനാതിർത്തി മേഖലയായ എരുമേലി പാണപിലാവ് മേഖലയിൽറോഡിൽ നിന്നും കണ്ടെത്തി.സഹ്യപർവ്വത നിരകളിൽ മാത്രം കാണപ്പെടുന്ന ഇതിനെ പന്നിമൂക്കൻ തവള എന്നും പാതാൾ എന്നുംകുറുവൻ എന്നും ഇതിനെ അറിയപ്പെടുന്നു.
ഇതുമുൻപ് പാലായ്ക്കടുത്തുള്ള രാമപുരം പഞ്ചായത്തിലെ കോട്ടമല ഭാഗത്തും പാതാള തവളകളെ കണ്ടെത്തിയിരുന്നു.പാറമട ലോബി കോട്ടമലയിലെ പാറകൾ ഖനനം ചെയ്യാനുള്ള നീക്കവുമായി വന്നപ്പോൾ രാമപുരം പഞ്ചായത്തിലെ ജനങ്ങൾ ഒന്നടങ്കം ഇതിനെതിരെ സമര പോരാട്ടങ്ങളിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിസ്ഥിതി പ്രവർത്തകരുടെ അന്വേഷണത്തിലാണ് വംശനാശ ഭീഷണി നേരിടുന്ന പാതാള തവളയെ ഇവിടെ കണ്ടെത്തിയത്.വര്ഷം മുഴുവൻ മണ്ണിനടിയിൽ കഴിയുന്ന ഇവ പ്രജനന കാലത്താണ് പുറത്തെത്താറുള്ളത്.പ്രത്യേക ഈണത്തിൽ കരയുന്ന ഇവർ പ്രജനനത്തിനും ശേഷം വീണ്ടും മണ്ണിനടിയിലേക്ക് പോകും .മഴക്കാലത്ത് മാത്രമേ ഇവ പുറത്തിറങ്ങാറുള്ളൂ.