തിരുവനന്തപുരം : തരാനുള്ള പണത്തിന്റെ പകുതിയെങ്കിലും കേന്ദ്രം നല്കിയാല് കേരളത്തിന് കുടിശ്ശികകളൊന്നും ബാക്കി കാണില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.
ഏറ്റവും കുറഞ്ഞത് മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്കുന്നതെങ്കിലും കേരളത്തിന് നല്‍കണം. സംസ്ഥാനങ്ങളെ വ്യത്യസ്തമായി കാണുന്നത് കോര്‍പറേറ്റീവ് ഫെഡറലിസത്തിന് നല്ലതല്ല. ഗവര്‍ണര്‍ അധിക പണം ആവശ്യപ്പെട്ടത് നോക്കി വേണ്ടത് ചെയ്യുമെന്നും ബാലഗോപാല്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര സര്‍ക്കാര്‍ നല്കുന്നതില് 30,000 കോടി രൂപയോളം കുറവ് വന്നെന്നും ആപ്ലിക്കേഷനില്‍ കുത്തും കോമയുമില്ല എന്ന് പറഞ്ഞാണ് കേന്ദ്രം തിരിച്ചയക്കുന്നത്, അതിന് കൈയടിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ഒരു കാര്യവും മറച്ചുവെയ്ക്കുന്നില്ലെന്നും കേന്ദ്രം കേരളത്തെ ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.