എൻ എഫ് പി ഇ അംഗീകാരം റദ്ദാക്കൽ : എഫ് എസ് ഇ ടി ഒ കരിദിനം ആചരിച്ചു 

കൊച്ചി : തപാൽ മേഖലയിലെ ജീവനക്കാരുടെ  ഏറ്റവും വലിയ സംഘടനയായ എൻ എഫ് പി ഇ യുടെ അംഗീകാരം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു.ജില്ലാ -താലൂക്ക് കേന്ദ്രങ്ങളിൽ ഇതിന്റെ ഭാഗമായി പ്രതിഷേധ പ്രകടനം നടന്നു.  കണയന്നൂർ താലൂക്കിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. കെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ  എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജോഷി പോൾ, എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു, ജില്ലാ ട്രഷറർ കെ. വി വിജു, ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. പി ദിപിൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ എ. ൻ സിജിമോൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പാക്സൺ ജോസ്, കെ എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി ആനി ജോർജ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles