കോട്ടയം : ഫാ. എബ്രാഹം പറമ്പേട്ടിനെ കോട്ടയം അതിരൂപത പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന അതിരൂപതയുടെ പുതുതായി രൂപീകരിക്കപ്പെട്ട പ്രിസ്ബിറ്ററല്‍ കൗണ്‍സിലിന്റെ ആദ്യ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
മടമ്പം ഇടവക പറമ്പേട്ട് കുര്യാക്കോസ്-ഏലിയാമ്മ ദമ്പതികളുടെ മകനായ ഫാ. എബ്രാഹം പറമ്പേട്ട് 1995 ല്‍ വൈദികപട്ടം സ്വീകരിച്ചു.സ്വിറ്റ്‌സര്‍ലന്റിലെ ലൂഗാനോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ഫാ. എബ്രാഹം അപ്നാദേശ് ചീഫ് എഡിറ്റര്‍, മാര്യേജ് ട്രിബ്യൂണല്‍ നോട്ടറി, കെ.സി.വൈ.എല്‍ അതിരൂപതാ ചാപ്ലെയിന്‍, ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഉഴവൂര്‍ അസിസ്റ്റന്റ് വികാരിയായും, അരയങ്ങാട്, പോത്തുകുഴി, ഏറ്റുമാനൂര്‍, പാച്ചിറ, മറ്റക്കര, ശ്രീപുരം എന്നിവിടങ്ങളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഫൊറോന വികാരിയായി സേവനം അനുഷ്ഠിക്കുന്നു.