കൊച്ചി: കൊച്ചി – മംഗലൂരു ഗെയ്ല് പൈപ്പ് ലൈൻ പദ്ധതിയുടെ ഭാഗമായതോടെ വടക്കൻ കേരളത്തിലെ പതിനേഴ് ലക്ഷത്തിലധികം വീടുകളില്‍ വരുന്ന എട്ട് വര്‍ഷത്തിനുള്ളില്‍ പ്രകൃതിവാതകം എത്തുമെന്ന് പ്രതീക്ഷ. സിറ്റി ഗ്യാസ് ആദ്യഘട്ടത്തില്‍ നടപ്പിലായ കൊച്ചി നഗരത്തിലടക്കം പദ്ധതിക്ക് കിട്ടുന്നത് മികച്ച പ്രതികരണമാണ്. തദ്ദേശ സ്ഥാപനങ്ങളുമായുള്ള ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി പദ്ധതി നടപ്പിലാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്ത്, അത് വീടിനുള്ളിലേക്ക് കയറ്റി ഇറക്കി ബുദ്ധിമുട്ടേണ്ട. ഗ്യാസ് അടുപ്പിലേക്ക് പൈപ്പ് വഴി ഇന്ധനമെത്തും. പാചകം വേഗത്തില്‍. കീശയും ഭദ്രം. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള വടക്കൻ ജില്ലകളില്‍ ഇത് വരെ 45,000 അധികം വീടുകളിലാണ് പ്രകൃതിവാതകം ലഭ്യമായത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 12,652 വീടുകളിലും പൈപ്പ്ഡ് നാച്യുറല്‍ ഗ്യാസ് ടാങ്കറുകളില്‍ സംഭരിച്ച് എത്തിക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രകൃതിവാതകം എത്തിക്കാനുള്ള പ്രാഥമിക ജോലികളും തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗെയ്ല് പൈപ്പ് ലൈനില്‍ നിന്നും വിതരണത്തിന് സജ്ജമാക്കുന്ന ടാപ്പ് ഓഫ് സ്റ്റേഷനുകളുണ്ട്. ഇതില്‍ നിന്നും വീണ്ടും പൈപ്പുകള്‍ വഴിയാണ് ഓരോ വീടുകളിലേക്കും പ്രകൃതിവാതകം എത്തിക്കുന്നത്. ഇതില്‍ കുഴിയെടുക്കുന്നതിനായി റോഡ് പൊളിക്കുന്നതും പരിഹരിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ്. സംസ്ഥാന സര്‍ക്കാര്‍ ഇടപെടലില്‍ ഇത് വേഗത്തിലാക്കി കൂടുതല്‍ സ്ഥലങ്ങളില്‍ വേഗത്തില്‍ സിറ്റി ഗ്യാസ് പദ്ധതി എത്തിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.