ന്യൂസ് ഡെസ്ക് : ഇന്നലത്തെ മത്സരം കഴിഞ്ഞപ്പോള്‍ ബാറ്ററായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി എന്ന് സണ്‍ റൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്.ആർ സി ബിയും സണ്‍ റൈസേഴ്സും തമ്മിലുള്ള പോരാട്ടത്തില്‍ 549 റണ്‍സ് ആണ് ആകെ പിറന്നത്. സണ്‍ റൈസേഴ്സ് 287 റണ്‍സ് എടുത്തപ്പോള്‍ ചെയ്സ് ചെയ്ത ആർ സി ബി 262 റണ്‍സും എടുത്തു. ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മത്സരമായിരുന്നു ഇത്.
“ഞാൻ ഒരു ബാറ്ററായിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.” കമ്മിൻസ് മത്സര ശേഷം പറഞ്ഞു. “ക്രിക്കറ്റ് ഒരു അത്ഭുതകരമായ കളിയാണ്. അതിശയിപ്പിക്കുന്ന മത്സരങ്ങള്‍ ആണ് നടന്നത്. മുംബൈക്ക് എതിരെ 277 അടിച്ചപ്പോള്‍ ഇനി അങ്ങനെ ഒന്ന് വരില്ല എന്നാണ് കരുതിയത്. രണ്ടാഴ്ചക്ക് ഉള്ളില്‍ വീണ്ടും അത് നടന്നു.” കമ്മിൻസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബൗളർമാർക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല.ഇത്തരം മത്സരങ്ങളില്‍ ബൗളർമാർ 7 അല്ലെങ്കില്‍ 8 റണ്‍സ് നല്‍കുന്ന ഓവർ എറിയുകയാണെങ്കില്‍ തന്നെ, നിങ്ങള്‍ക്ക് ഗെയിമില്‍ സ്വാധീനം ചെലുത്താനാകും. കമ്മിൻസ് പറഞ്ഞു.