തിരുവനന്തപുരം : കേരളത്തില്‍ എവിടെയും ആരെയും ബോംബ് വച്ച് കൊല്ലാനാകുന്ന സ്ഥിതിയാണുള്ളതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.ക്രമസമാധാനം ഇത്ര കണ്ട് തകര്‍ന്ന സ്ഥിതി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളീയം എന്ന പേരില്‍ നടക്കുന്ന ധൂര്‍ത്ത് കൊണ്ട് കേരളീയര്‍ക്ക് പ്രയോജനമില്ലെന്നും പരിപാടിയുടെ യഥാര്‍ഥ ചെലവ് 50 കോടിയില്‍ കുറയില്ലെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
‘നാല് മാസമായി പെൻഷൻ കൊടുക്കാത്തവരാണ് ഇത് നടത്തുന്നത്. മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടെ നിര്‍ത്തി സെല്‍ഫി എടുത്താല്‍ പാവങ്ങളുടെ വയര്‍ നിറയില്ല. മരുന്ന് വാങ്ങാൻ ഗതിയില്ലാത്തവരെ കമല്‍ഹാസന്റെ പ്രസംഗം കേള്‍പ്പിക്കാനുള്ള ധൈര്യം പിണറായി വിജയൻ സര്‍ക്കാരിന് മാത്രമാണുള്ളത്. കേരളീയത്തിന്റെ കാര്യത്തില്‍ കെ എൻ ബാലഗോപാലിന് ഒരു ഞെരുക്കവുമില്ല. ഇത്രയും പച്ചക്കള്ളം ആവര്‍ത്തിച്ച് പറയുന്ന ഒരു ധനകാര്യമന്ത്രി ഉണ്ടായിട്ടില്ല. പിണറായി വിജയന്റെ അടിമയായ ധനമന്ത്രി കേരളത്തിനാകെ അപമാനമാണ്’, കേന്ദ്രമന്ത്രി വിമര്‍ശിച്ചു.