തിരുവനന്തപുരം : പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയിലേക്ക് സിപിഎം ക്ഷണിച്ചാല്‍ മുസ്ലിംലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.ഇ ടിയുടെ പ്രതികരണത്തെ കുറിച്ച് അറിയില്ല. യുഡിഎഫ് എടുത്ത ഒരു തീരുമാനം ഇവിടെയുണ്ട്. അത് എല്ലാവര്‍ക്കും ബാധ്യസ്ഥമാണെന്നും സുധാകരൻ പറഞ്ഞു.
റാലിയില്‍ പങ്കെടുക്കാൻ മുസ്ലിം ലീഗിന് താല്പര്യമുണ്ടോ ഇല്ലയോ എന്നറിയില്ല. താല്പര്യമുണ്ടെങ്കില്‍ അപ്പോള്‍ ആലോചിക്കാം. വരുന്ന ജന്മം പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കാൻ പറ്റുമോ. കാര്യമറിയാതെ പ്രതികരിച്ചാല്‍ ആപ്പിലാകുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഎം ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണ്. പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ പരിപാടിയില്‍ ലീഗിന് പങ്കെടുക്കാവുന്നതാണ്. പലസ്തീൻ വിഷയത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.