കോട്ടയം : ഗണപതി ഭഗവാനെ ആരാധിക്കുന്നതിലൂടെ കൈവരുന്നത് അഗ്രഹത്തിന്റെ പൂർണഫലപ്രാപ്തിയാണെന്ന് ശരത് എ ഹരിദാസൻ. കേരളത്തിലെ പ്രഥമ ഗണേശപുരാണ സപ്താഹ യജ്ഞവേദിയായ മള്ളിയൂരിൽ ആദ്യ ദിനം പാരായണത്തെ അധീകരിച്ചുളള പ്രഭാഷണം നിർവഹിക്കുകയായിരുന്നു മുഖ്യയജ്ഞാചാര്യനായ അദ്ദേഹം. ഗണേശപുരാണത്തിന്റെ മഹത്വവും മാഹാത്മവും വിവരണാതീതമാണ്.
ഗണേശ പുരാണത്തിന്റെ മാഹാത്മ്യ വർണ്ണന മറ്റു പുരാണങ്ങളിൽ ഒന്നുമില്ല. പുരാണത്തിന്റെ മാഹാത്മ്യം അതുതന്നെയാണ്. അതാണ് പ്രത്യേകത.ഗണേശ പുരാണത്തിന്റെ മാഹാത്മ്യം സാഗരത്തിലെ ജലത്തെ അളക്കാൻ ശ്രമിക്കുന്നതുപോലെയാണ്.അനീവർചനീയമാണ്. ആ ശക്തി.പ്രഥമ പൂജിതനാണ് ഗണപതി. ദേവന്മാർ വണങ്ങുന്ന മൂർത്തിയാണ്. അതാണ് മാഹാത്മ്യം. പ്രാചീന കാലത്ത് രണ്ടുഭാവത്തിലുള്ള ഗണപതിയെയാണ് ആരാധിച്ചിരുന്നത്. വിഘ്നേശ്വരനും വിനായകനും. വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ തടസം അഹങ്കാരമാണ്. തനിക്ക് എന്തും സാധിക്കുമെന്നുള്ളതും ഒന്നും കഴിയില്ലെന്നു കരുതുന്നതും അഹങ്കാരമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുദ്ധിയും സിദ്ധിയുമാണ് ഗണപതിയെ ഭജിക്കുന്നതിലൂടെ ലഭിക്കുന്നത്. അതായത് ബുദ്ധിയും കഴിവും. അങ്ങനെ ഭഗവാനെ ആരാധിച്ചാൽ ലക്ഷ്യം നേടും.ഗണകൻ എന്ന മഹർഷിയാണ് പ്രാർഥിച്ചു പ്രത്യക്ഷപ്പെടുത്തിയത്. ഗണകൻ ഭഗവാന്റെ തന്നെ അവതാരമാണെന്നും കഥയുണ്ട്. ലോകം നിറഞ്ഞു നിൽക്കുന്ന ഗണപതി ഭഗവാന്റെ വേറിട്ട ഭാവമാണ് മള്ളിയൂരിൽ. പ്രപഞ്ചനാഥനായ വൈഷ്ണവ ഭാവത്തോടെയുളള ഗണപതി. അതു തന്നെയാണ് ഇവിടെ തൊഴുതുമടങ്ങുമ്പോൾ ലഭിക്കുന്ന പ്രത്യേക അനുഭവത്തിനു നിദാനവും.
മനസിനെ അടക്കി വികാരരഹിതമായി വേണം ഏതുപ്രവർത്തിയും ചെയ്യാൻ. വികാരരഹിതമായി ബുദ്ധി ലഭിക്കുക എന്നത് പ്രയാസകരമാണ്.ശുദ്ധ ബുദ്ധിവേണം. ഗണപതി ഭഗവാൻ സദാ ശുദ്ധബുദ്ധിയിലാണ്.ഗണപതി ഭഗവാന്റെ ശിരസ് തന്നെ വികസിച്ച ബുദ്ധിയുടെ പ്രതീകം. ആനയുടെ ശിരസ്. ഭഗവാന്റെ മുഖഭാവത്തിലൂടെ വികാരം തിരിച്ചറിയാനാവില്ല. നിരാകാരനും നിർവികാരനുമാണ് ഗണപതി. ഗണേശപുരാണം സ്വയം പറയുന്നത് ഉപപുരാണമാണെന്നാണ്.
മഹാഗണപതിയെ ധ്യാനിക്കാൻ സ്ഥലം അന്വേഷിക്കേണ്ട. ഒരു കർമവും അതിനു വിഘ്നവുമാകുന്നില്ല.വിമാനത്തിൽ ആണെങ്കിലും കടലിലാണെങ്കിലും ഭൂമിയിൽ ആണെങ്കിലും എവിടെയും ഗണപതിയെ മനസിൽ ധ്യാനിക്കാം.നമ്മുടെ അകത്തുതന്നെയാണ് ആ ചൈതന്യം. ശാശ്വതവും ശാന്തമായ ആനന്ദമാണ് നമുക്ക് സ്വായത്തമാക്കുന്നത്.
ശരത് എ ഹരിദാസനും മാടമന രാജേന്ദ്രൻ നമ്പൂതിരിയും പാലോന്നം ശ്രീജിത്ത് നമ്പൂതിരിയുമാണ് യജ്ഞാചാര്യർ.25 ന് സമാപിക്കും.