ഗാന്ധിജി വിചാരവേദി  ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു

കുറവിലങ്ങാട് :  ഗാന്ധിജി വിചാരവേദി  ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.ഗാന്ധിജി ചൂണ്ടിക്കാണിച്ച ഏഴ് മഹാതിന്മകൾക്കെതിരെ ജനമനസ്സാക്ഷി ഉണർത്തുന്നതിനുവേണ്ടി ഗാന്ധി വിചാരവേദി പ്രവർത്തകർ ഗാന്ധി പ്രതിമാങ്കണത്തിൽ ഉപവാസം  അനുഷ്ഠിച്ചു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച  ഗാന്ധി ജയന്തിദിന പരിപാടികൾ  അഡ്വ.മോൻസ് ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, ഉഴവൂർ ബ്ലോക്ക് പ്രസിഡൻ്റ് പി.സി കുര്യൻ, അഡ്വ ടി. ജോസഫ്, ബിജു മൂലം കുഴ,ജോസഫ് സെബാസ്റ്റ്യൻ. ജോണപ്പൻ നിരപ്പിൽ പ്രൊഫ ടി.ടി. മൈക്കിൾ,പ്രൊഫസർ ടി.എം മാത്യു, പ്രൊഫ എ ആർ അശോകൻ, പ്രൊഫ സിജു സെബാസ്റ്റ്യൻ,അൽഫോൻസാ ജോസഫ് , ബേബി തൊണ്ടാംകുഴി ,ആൻസമ്മ സാബു, പി.എസ് പ്രസന്നൻ, പി.എം. ജോസഫ് , ജോസഫ് തെള്ളിക്കാല, അജോ അറക്കൽ എന്നിവർ പ്രസംഗിച്ചു. ഡോ. ജോസ് മാത്യു ജോർജ്ജുകുട്ടി നിധീരി, എന്നിവർ ഉപവാസപരിപാടികൾക്ക് നേതൃത്വം നല്കി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അൽഫോൻസാ ജോസഫ് ഉപവാസ സമാപന പ്രസംഗം നടത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.