കോട്ടയം ഗാന്ധി ദർശൻ വേദി സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികം അർദ്ധരാത്രിയിൽ ആഘോഷിച്ചു.

കോട്ടയം: കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിനോദ് പെരിഞ്ചേരി, സുരേഷ് ബാബു വാഴൂർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം അർദ്ധരാത്രിയിൽ നടത്തി. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാത്രി 12മണിക്ക് കോട്ടയം തിരുനക്കരയിൽ ഗാന്ധി പ്രതിമയുടെ മുന്നിൽ 75 ദീപങ്ങൾ തെളിയിച്ചും, പൂത്തിരി കത്തിച്ചും, പടക്കം പൊട്ടിച്ചുമാണ് അർദ്ധരാത്രിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. അംഗങ്ങളായ സി. എ. സ്‌കറിയാക്കുട്ടി പുതുപ്പള്ളി, ഇ. എൻ. ശശി കുമാർ, ജിനു ബേബി, ജിലു എസ് ശാലു തുടങ്ങിയവർ നൽകി.

Advertisements

Hot Topics

Related Articles