ഗാന്ധിനഗർ: ജംഗ്ഷനിൽ പതിറ്റാണ്ടുകളായി വെയ്റ്റിംഗ് ഷെഡ് പോലെ തണലായ് നിലകൊണ്ട ആൽമരം വെട്ടിക്കളയുന്നതിനുള്ള ശ്രമത്തിനെതിരെ പരിസ്ഥിതി സ്നേഹികൾ ചേർന്ന് അശ്വത്ഥപൂജ നടത്തി. ആൽമരം
സംരക്ഷിക്കുവാൻ രൂപീകരിച്ച നാട്ടുകാരുടെ കൂട്ടായ്മയായ ‘ആൽത്തറക്കൂട്ടം’ ആണ് വൃക്ഷ പൂജസംഘടിപ്പിച്ചത്. ആൽമരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
കോട്ടയം ജില്ലാ കളക്ടർക്കും ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി സമർപ്പിക്കുകയും ചെയ്തു.
Advertisements
വൃക്ഷ പൂജയിൽ അഡ്വ.അനിൽ ഐക്കര, ആൽത്തറക്കൂട്ടം പ്രസിഡൻറ് രാജേഷ് തങ്കപ്പൻ, സെക്രട്ടറി സുരേഷ് കൃഷ്ണൻ കാക്കനാട്ട്, രൂപേഷ് ചേരാനല്ലൂർ, വിനയ രൂപേഷ്, സുനിത രാജേഷ്, ആശ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.