കോട്ടയം : രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയത്ത്, കോണ്‍ഗ്രസ് മുന്‍കൂട്ടി അറിയിച്ച് നടത്തിയ ജാഥയ്ക്ക് നേരെ സിപിഎം ആക്രമണം നടത്തിയിട്ട് പോലും കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് പൊലീസ് ആദ്യം കേസ് എടുത്തതെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ രാത്രി കയറിയ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല തകര്‍ത്തത് സിപിഎം പ്രവര്‍ത്തകരാണ്. വയനാട്ടില്‍ എംപി ഓഫീസിലെ ഗാന്ധി ചിത്രം കോണ്‍ഗ്രസുകാര്‍ നശിപ്പിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോൺഗ്രസ് പ്രവർത്തകർ പോലീസിനെ ആക്രമിച്ചിട്ടില്ല. അതേസമയം ക്രൂരമായ മർദ്ദനമാണ് പ്രവർത്തകർ നേരിട്ടതെന്ന് ഉമ്മൻ ചാണ്ടി. കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ പോലീസ് കയറി തേർവാഴ്ച നടത്തുന്നുവെന്നും. പോലീസ് നോക്കി നിൽക്കേ സി പി എം പ്രവർത്തകർ കോൺഗ്രസുകാരെ മർദിച്ചു. കേസെടുത്തത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മാത്രമാണെന്നും ഉമ്മൻ ചാണ്ടി. സംഘർഷത്തിനടയിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത് ബാരിക്കേഡ് വീണാണ്. ബാരിക്കേഡ് പോലീസ് ബലമായി കെട്ടാത്തതാണ് പരിക്ക് പറ്റാൻ കാരണം. പോലീസ് ഉദ്യോസ്ഥനു പരിക്കേറ്റ ശേഷം പോലീസുകാർ പ്രവർത്തകരെ നേരീട്ടത് ക്രൂരമായിട്ടെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.