ചിങ്ങവനം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 76ആം രക്തസാക്ഷിത്വ വാർഷിക ദിനത്തിന്റെ ഭാഗമായി ചിങ്ങവനം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ”ഗാന്ധി സ്മൃതി” സംഘടിപ്പിച്ചു. മുൻ നഗരസഭാ കൗൺസിലറും മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ വർക്കിംഗ് പ്രസിഡൻ്റുമായ ശ്രീ അനീഷ് വരമ്പിനകമാണ് ചടങ്ങിൽ മുഖ്യ സന്ദേശം നൽകിയത്. ഇപ്പോൾ കറൻസി നോട്ടിൽ നിന്നു പോലും ഗാന്ധിയുടെ ചിത്രം ഒഴിവാക്കാൻ ശ്രമം നടക്കുന്നു എന്ന് അനീഷ് വരമ്പിനകം സന്ദേശത്തിൽ പരാമർശിച്ചു.
മണ്ഡലം പ്രസിഡൻ്റ് തങ്കച്ചൻവേഴയ്ക്കാടാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. മഹിള കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് നിഷ കൊച്ചുമോൻ, വൈസ് പ്രസിഡൻ്റ് ജയ്ജൂ, ശശികുമാർ പള്ളം, ബെന്നി കരിയിൽ, ടികെ പ്രസാദ്, അനിഷ് ചിങ്ങവനം, ശശികുമാർ, തോമസ് അലക്സ്, സാബു പവന്തുറ, ജിജി തുടങ്ങിയവർ പരുപാടിയിൽ സംസാരിച്ചു.