ചരിത്ര നേട്ടം; ഗണേഷിന്‍റെ പരിഷ്കാരങ്ങള്‍ ഏറ്റു; പഴയ റെക്കോര്‍ഡ് തിരുത്തി കെഎസ്‌ആര്‍ടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ

തിരുവനന്തപുരം : സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെഎസ്‌ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ നടത്തുന്ന പരിഷ്കാരങ്ങള്‍ ഫലം കാണുന്നു. ചെലവ് ചുരുക്കി മികച്ച വരുമാനം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന കെഎസ്‌ആർടിസി ഏപ്രില്‍ മാസം ഇതുവരെയുള്ള കളക്ഷനില്‍ റെക്കോർഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ ഏപ്രില്‍ 15ന് മാത്രം കെഎസ്‌ആർടിസിക്ക് വരുമാനം 8.57 കോടി രൂപയാണ്. ഏപ്രില്‍ മാസ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോഡ് കളക്ഷൻ ആണ് കൈവരിച്ചത്. ഇതിന് മുൻപ് 2023 ഏപ്രില്‍ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്.

Advertisements

4324 ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസ്സുകളില്‍ നിന്നുള്ള വരുമാനം ആണ് 8.57 കോടി രൂപ. 14.36 ലക്ഷം കി.മി. ഓപ്പറേറ്റ് ചെയ്തപ്പോള്‍ പ്രതി കിലോമീറ്ററിന് 59.70 രൂപയും ഒരു ബസ്സിന് 20513 രൂപ ക്രമത്തിലും ആണ് വരുമാനം. 24-04-2023 ല്‍ തിങ്കളാഴ്ച്ച 8.30 കോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ 4331 ബസ്സുകള്‍ ഓടിച്ചതില്‍ 4200 ബസ്സുകളില്‍ നിന്നുമാണ് ഇത്രയും വരുമാനം ലഭിച്ചത്. ഇത് 14.42 ലക്ഷം കിലോമീറ്റർ ഓടിച്ചതില്‍ പ്രതി കിലോമീറ്ററിന് 57.55 രൂപയും പ്രതി ബസ്സിന് 19764 രൂപയും ആണ് ലഭിച്ചിരുന്നത്. ഗതാഗത മന്ത്രിയുടെ പ്രത്യേക നിർദ്ദേശം അനുസരിച്ച്‌ ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഒറ്റപ്പെട്ട സർവീസുകള്‍, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർഥി കണ്‍സഷൻ റൂട്ടുകള്‍ എന്നിവ ഒഴികെ വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളും സ്റ്റേ സർവീസ് ആയപ്പോള്‍ ഒഴിവായ ഡെഡ് കിലോമീറ്ററും ഒഴിവാക്കിയതില്‍ നിന്നും ലഭ്യമായ കിലോമീറ്ററിന് ഏതാണ്ട് തുല്യമായി ജനോപകാരപ്രദമായി വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും മുൻകൂട്ടി അഡീഷണല്‍ സർവീസുകള്‍ ക്രമീകരിച്ചാണ് ചെലവ് വർദ്ധിക്കാതെ നേട്ടം ഉണ്ടാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർച്ചയായ വന്ന അവധി ദിവസങ്ങളില്‍ കോണ്‍വോയ് ഒഴിവാക്കി ആവശ്യം പരിശോധിച്ച്‌ മാത്രം കൃത്യയോടെ ചെലവ് ചുരുക്കി ഓർഡിനറി സർവീസുകള്‍ അയക്കുകയും എന്നാല്‍ തിരക്കേറിയ ഇൻർസ്റ്റേറ്റ് /ഇൻസ്റ്റേറ്റ് ദീർഘദൂര ബസ്സുകള്‍ മുൻകൂട്ടി യൂണിറ്റുകള്‍ക്ക് ടാർജറ്റ് റൂട്ടുകള്‍, സർവീസുകള്‍ എന്നിവ ചരിത്രത്തില്‍ ആദ്യമായി ഓരോ യൂണിറ്റിനും ചീഫ് ഓഫീസില്‍ നിന്നും തന്നെ നേരിട്ട് പ്ലാൻ ചെയ്ത് നല്‍കി അധികമായി തിരക്കനുസരിച്ച്‌ സർവീസുകള്‍ ക്രമീകരിക്കുവാനും കഴിഞ്ഞത് നേട്ടമായി ഇത്തരത്തില്‍ ഏതാണ്ട് 140 സർവീസുകളാണ് അധികമായി സംസ്ഥാനത്തിനത്ത് ക്രമീകരിച്ചത്. ഇത് കൂടാതെ അന്തർ സംസ്ഥാന റൂട്ടുകളിലും മേടമാസ പൂജക്ക് ശബരിമലക്കും സർവിസുകള്‍ ചെലവ് അധികരിക്കാതെ ക്രമീകരിക്കുകയുണ്ടായി. ഇതെല്ലാം കൃത്യമായും സമയ ബന്ധിതമായും നടപ്പാക്കുവാൻ കഴിഞ്ഞത് ഓപ്പറേറ്റിംഗ് ജീവനക്കാരായ കണ്ടക്ടർമാരും ഡ്രൈവർമാരും കാണിച്ച താത്പര്യവും ഓഫീസർമാരും സൂപ്പർ വൈസർമാരും പ്രകടിപ്പിച്ച മികവും പ്രശംസനീയമായ അത്യധ്വാനവുമാണെന്ന് കെഎസ്‌ആർടിസി ചെയർമാൻ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.