സ്‌കൂളില്‍ മാത്രമാണ് പഠിപ്പിക്കല്‍ : അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കുട്ടികള്‍ക്ക് കിട്ടണം ; ഞാന്‍ മാനേജരായ സ്‌കൂളില്‍ എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെ കുട്ടികൾക്ക് ഹോം വര്‍ക്ക് നൽകില്ല ! പുസ്തകം വീട്ടിൽ കൊണ്ടുപോകാൻ അനുവദിക്കില്ല ; വ്യത്യസ്ത പ്രഖ്യാപനവുമായി ഗണേഷ്കുമാർ എംഎൽഎ

ന്യൂസ് ഡെസ്ക് : വ്യത്യസ്തമായ പ്രതികരണങ്ങൾ കൊണ്ട് എന്നും ശ്രദ്ധേയനാണ് ഗണേഷ് കുമാർ എം എൽ എ . കുടുംബശ്രീയുടെ പരിപാടിയില്‍ സംസാരിക്കവെ ഗണേഷ് കുമാര്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ വൈറല്‍. വിദ്യാഭ്യാസ സമ്ബ്രദായത്തില്‍ കാതലായ മാറ്റം വരുത്തേണ്ടതുണ്ട് എന്ന അഭിപ്രായമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. താന്‍ നേതൃത്വം നല്‍കുന്ന സ്‌കൂളില്‍ പുതിയ പദ്ധതി നടപ്പാക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

”ഞാന്‍ മാനേജരായ സ്‌കൂളില്‍ എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെ ഹോം വര്‍ക്ക് നല്‍കേണ്ടതില്ല. പുസ്തകം വീട്ടില്‍ കൊടുത്തയക്കേണ്ടതില്ലെന്നും തീരുമാനിച്ചു. കേരളത്തില്‍ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം എന്റെ സ്‌കൂളില്‍ നിന്ന് തന്നെ തുടങ്ങുകയാണ്. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ വീട്ടില്‍ വന്നാല്‍ കളിക്കണം, ടിവി കാണണം, അച്ഛനമ്മമാരുടെ സ്‌നേഹം അറിഞ്ഞ് ഉറങ്ങണം. രാവിലെ നേരത്തെ സ്‌കൂളില്‍ വരണം…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂളില്‍ മാത്രമാണ് പഠിപ്പിക്കല്‍. അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കുട്ടികള്‍ക്ക് കിട്ടണം. എന്നാണ് ഇനി സ്‌നേഹം കിട്ടുക. തൊണ്ണൂറാംപക്കമോ… അച്ഛന്റെയും അമ്മയുടെയും വാല്‍സല്യം ഏറ്റുവാങ്ങാന്‍ അവര്‍ക്ക് അവസരമില്ലാതാകുമ്ബോള്‍ അവര്‍ നമ്മെ വൃദ്ധ സദനങ്ങളില്‍ തള്ളും. ആ അവസ്ഥ വരാതിരിക്കാനാണ് ഈ തീരുമാനം.

മറ്റുള്ളവരോടൊന്നും പറഞ്ഞാല്‍ കേള്‍ക്കത്തില്ല. കേരള സര്‍ക്കാരിന്റെ ഉത്തരവുണ്ട്. മറ്റതുണ്ട്, മാങ്ങയുണ്ട്, തേങ്ങയുണ്ട് എന്നൊക്കെ പറയും. ഒരു പദ്ധതിയും ഇവിടെയില്ല. എന്റെ ഒരു പദ്ധതിയേ ഉള്ളൂ. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹോം വര്‍ക്കില്ല. എല്ലാം സ്‌കൂളില്‍ ഇരുത്തി പഠിപ്പിക്കും. ഒരു കുഞ്ഞിനെ പഠിപ്പിക്കാന്‍ അധ്യാപകന് 1000 മണിക്കൂര്‍ മതിയാകും. 200 ദിവസം അഞ്ച് മണിക്കൂര്‍ വച്ച്‌ മതി…
ഈ തീരുമാനം കഴിഞ്ഞ ദിവസം എടുത്തു. ടീച്ചര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കുറച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഏഴാം ക്ലാസ് വരെ ഇത് ബാധകമാക്കും. അതിന്റെ വ്യത്യാസം നിങ്ങള്‍ക്ക് കാണാം. മൂല്യമുള്ള മക്കളുണ്ടാകുമെന്നും” ഗണേഷ് കുമാര്‍ പറഞ്ഞു.

Hot Topics

Related Articles