ഉത്തർപ്രദേശ്: ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ഇരുപതുകാരിയായ ദളിത് യുവതി കൂട്ട ബലാത്സംഗത്തിന് നിരയായി. ഉത്തർപ്രദേശിൽ നിന്ന് രാജസ്ഥാനിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. സംഭവത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായി.
ഡിസംബർ 9-ന് രാത്രിയിലാണ് സംഭവം. സ്വകാര്യ ബസിൽ കാൺപൂർ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. പെൺകുട്ടിയെ ഡ്രൈവറുടെ ക്യാബിനിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ബസിനുള്ളിൽ ഉറക്കെ പാട്ട് വെച്ച ശേഷം ഡ്രൈവർ ആരിഫാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് കണ്ടക്ടർ ലളിതും പെൺകുട്ടിയെ പീഡിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ പെൺകുട്ടിയുടെ നിലവിളി കേട്ട് യാത്രക്കാർ ക്യാബിൻ തുറന്നപ്പോഴാണ് പീഡന വിവരം അറിയുന്നത്. ബസ് നിർത്തിച്ച ശേഷം യാത്രക്കാർ ഡ്രൈവറെ പിടികൂടി ക്രൂരമായി മർദിച്ചു. തുടർന്ന് കനോട്ട പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട കണ്ടക്ടർ ലളിതിനെ പിന്നീട് പിടികൂടി.