കോട്ടയം: വിൽപ്പനയ്ക്ക് എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എരുമേലിയിൽ പൊലീസ് സംഘം പിടികൂടി. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ എത്തിച്ച് രണ്ടു കിലോ കഞ്ചാവുമായാണ് യുവാക്കളുടെ സംഘത്തെ പൊലീസ് പിടികൂടിയത്. എരുമേലി ചേനപ്പാടി പായിക്കാട് വീട്ടിൽ സച്ചു സത്യൻ (22), എരുമേലി കിഴക്കേപ്പറമ്പിൽ ഷിൻസ് ഷാജി (19) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ ലഹരി വിമുക്ത സംഘം പിടികൂടിയത്.
എരുമേലി ചേനപ്പാടി ആലുംതറ ഭാഗത്ത് കഞ്ചാവുമായി യുവാക്കളുടെ സംഘം തമ്പടിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘത്തിനു വിവരം ലഭിച്ചിരുന്നു. തുടർന്നു, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടന്റെയും, ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.എം ജോസിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് ദിവസങ്ങളോളമായി നിരീക്ഷണം നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, പ്രതികൾ കഞ്ചാവുമായി എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് മണിമല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷാജിമോൻ, എരുമേലി എസ്.ഐ എം.എസ് അനീഷ്, എസ്.ഐമാരായ ഷാബുമോൻ ജോസഫ്, സുരേഷ് ബാബു, സിവിൽ പൊലീസ് ഓഫിസർ ശ്രീനാരായ ജി.നായർ, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ എം.കെ കൃപാ, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീജിത് ബി.നായർ, സിവിൽ പൊലീസ് ഓഫിസർമാരായ തോംസൺ കെ.മാത്യു, കെ.ആർ അജയകുമാർ, അരുൺ എസ്, വി.കെ അനീഷ്, പി.എം ഷിബു, ഷമീർ സമദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.