കഞ്ചാവും വീര്യം കൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി ഡിവൈ.എഫ്.ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് അടക്കം നാലു പേർപിടിയിൽ; പിടിയിലായത് ലഹരിമരുന്ന് കാറിൽ കടത്തുന്നതിനിടെ

തൊടുപുഴ: കഞ്ചാവും എം.ഡി.എം.എയുമടക്കം വീര്യം കൂടിയ ലഹരിമരുന്നു കടത്തുന്നതിനിടെ രണ്ടു കേസുകളിലായ ഡിവൈ.എഫ്.ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് അടക്കം നാലു പേർ പിടിയിൽ. ഡി വൈ എഫ് ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് പടി കോടിക്കുളം വെള്ളംചിറ പന്നത്ത് വീട്ടിൽ ഷമൽ ഹംസ (22), ഐരാമ്ബിള്ളി പുത്തൻപുരയിൽ അഭിഷേക് ജിതേഷ് (22), പട്ടയംവല അന്തീനാട്ട് അഫ്സൽ നാസർ (22) എന്നിവരാണ് പിടിയിലായത്.

Advertisements

തൊടുപുഴയിലെ മൂവാറ്റുപുഴ റൂട്ടിൽ റോട്ടറി ജംക്ഷനു സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാറിൽ ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയും പിടികൂടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പട്ടയംകവലയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അഫ്സലിന്റെ സഹോദരൻ അൻസൽ നാസറിനെ(24)യും അറസ്റ്റ് ചെയ്തു. ഇവിടെനിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. അറസ്റ്റിലായവരിൽ മൂന്ന് പേർ മുൻപും സമാന കേസുകളിൽ ഉൾപ്പെട്ടവരാണ്. മറ്റൊരു പരിശോധനയിൽ മാർക്കറ്റിലെ സ്ഥാപനത്തിൽനിന്നു നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി.

Hot Topics

Related Articles