കോട്ടയം : കോട്ടയം ജില്ലയിൽ വിൽപ്പനയ്ക്ക് എത്തിച്ച ഒൻപത് കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്ന് പിടികൂടി. ത്യക്കൊടിത്താനം സ്വദേശികളായ അജേഷ് എ. എച്ച് (26), ജെബി ജെയിംസ് (30), ആരോമല്‍ വിജയന്‍ (22) എന്നിവരെയാണ് ത്യക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഇ.അജീബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വിഷു ദിനമായ വെളളിയാഴ്ച ജില്ലയില്‍ നടന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ചങ്ങനാശ്ശേരി സബ് ഡിവിഷിനല്‍ ഉള്‍പ്പെടുന്ന ത്യക്കൊടിത്താനം പൊലീസ്സ്‌റ്റേഷന്‍ പരിധിയില്‍ മാടപ്പള്ളി വില്ലേജില്‍
മാടപ്പള്ളി കൊച്ചുറോഡ് ഭാഗത്തുള്ള വെയ്റ്റിംഗ് ഷെഡില്‍ സംശയാസ്പദമായി കണ്ട പ്രതികളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എറണാകുളം റേഞ്ച് ഡി.ഐ.ജി യുടെ നിര്‍ദ്ദേശപ്രകാരം കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ മേല്‍നോട്ടത്തിലാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ആര്‍. ശ്രീകുമാറിന്റെയും, കോട്ടയം ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി എം. എം. ജോസിന്റെയും നേത്യത്വത്തിലായിരുന്നു പരിശോധന.
ത്യക്കൊടിത്താനം എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ രഘുകുമാര്‍, എ.എസ്.ഐമാരായ സഞ്ജു,ഗിരീഷ്,സഞ്ജീവ്, സി.പി.ഓ. ലാലു കോട്ടയം ഡാന്‍സാഫ് ടീമംഗങ്ങളായ എസ്. ഐ ( ഗ്രേഡ് ) സജീവ്
ചന്ദ്രന്‍, എസ്.സി. പി. ഓ ശ്രീജിത്ത്. ബി. നായര്‍, സിവിൽ പൊലീസ് ഓഫിസർമാരായ തോംസണ്‍ മാത്യു , കെ. ആര്‍ അജയകുമാര്‍, അരുണ്‍. എസ്, ഷെമീര്‍ സമദ്, അനീഷ് വി. കെ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ജില്ലയില്‍ വിതരണം ചെയ്യാന്‍ ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തട്ടുള്ളത്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്നു കേസുകളിലും
പ്രതികളാണ്. ത്യക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവരുമാണ്. ഇതില്‍ അജേഷ് എന്നയാള്‍ ത്യക്കൊടിത്താനം പോലീസ്സ്‌റ്റേഷനില്‍ 2021 രജിസ്റ്റര്‍ ചെയ്ത ആയുധ നിയമ പ്രകാരം ലൈസൻസ് ഇല്ലാതെ ആയുധം കൈവശം വച്ച കേസിലെ പ്രതിയാണ്.