കോട്ടയം : റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്ലാറ്റ്ഫോമിലെ കോൺക്രീറ്റ് സീറ്റിനടിയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സ്റ്റേഷനിൽ പരിശോധന നടത്തുകയായിരുന്ന റെയിൽവേ പോലീസ് സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു. ലഹരി മാഫിയ സംഘാംഗങ്ങളിൽ ആരോ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ചതാണ് കഞ്ചാവും ബാഗുമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കോട്ടയം റെയിൽവേ പോലീസ് കേസെടുത്തു.റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
Advertisements