സര്‍വീസിനെ യാത്രക്കാര്‍ കയ്യൊഴിഞ്ഞു !
വാർത്തകൾ അടിസ്ഥാന രഹിതം : പ്രസ്താവനയുമായി കെഎസ്ആർടിസി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂസ് ഡെസ്ക് : ഗരുഡ പ്രീമിയം സർവീസിനെ യാത്രക്കാർ കയ്യൊഴിഞ്ഞു എന്ന തരത്തിൽ വരുന്ന വർത്തകൾ അടിസ്ഥാന വിരുദ്ധമെന്ന് സർക്കാർ . ചില മാധ്യമങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവാസ്തവവുമാണ് എന്ന് കെഎസ്ആർടിസി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. മെയ് 5 ന് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ആരംഭിച്ച ഗരുഡ പ്രീമിയം സര്‍വീസിന് യാത്രക്കാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയും സഹകരണവും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സര്‍വ്വീസ് ആരംഭിച്ചതുമുതല്‍ 15 വരെയുള്ള കാലയളവില്‍ കിലോമീറ്ററിന് ശരാശരി 63.27 രൂപ കളക്ഷന്‍ നേടി ഗരുഡ പ്രീമിയം വിജയകരമായി സര്‍വീസ് തുടരുകയാണ്. പൊതുവെ യാത്രക്കാര്‍ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം കിലോമീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കളക്ഷന്‍ നേടാനായിട്ടുണ്ട്.
ഇതിനോടകം 450 ല്‍ കൂടുതല്‍ യാത്രക്കാര്‍ ഗരുഡ പ്രീമിയം സര്‍വീസില്‍ യാത്ര ചെയ്തു കഴിഞ്ഞു. 15.05.2024 വരെയുള്ള കണക്കനുസരിച്ച് പ്രതിദിനം 46000 രൂപയ്ക്ക് മുകളില്‍ വരുമാനം ടി സര്‍വീസില്‍ നിന്നും ലഭിക്കുന്നുണ്ട്.
സാധാരണഗതിയില്‍ പ്രീമിയം ക്ലാസ് സര്‍വീസുകള്‍ക്ക് ലഭിക്കാറുള്ള മികച്ച പിന്തുണ യാത്രക്കാരുടെ ഭാഗത്തുനിന്നും ഗരുഡ പ്രീമിയം സര്‍വീസിനും ലഭിക്കുന്നുണ്ട്. മറ്റുള്ള രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവവിരുദ്ധമാണ് എന്നും പ്രസ്താവനയിൽ പറയുന്നു.
കെ എസ് ആർ ടി സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കോഴിക്കോട് :0495-2723796/2390350
ബാംഗ്ലൂർ : 0802-6756666
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – +919497722205
ബന്ധപ്പെടാവുന്നതാണ്.