ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; നെടുമങ്ങാട് കടയുടമയ്ക്ക് ദാരുണാന്ത്യം; ഭാര്യയും ചെറുമകനും രക്ഷപെട്ടത് തലനാരിഴയ്ക്ക് 

തിരുവനന്തപുരം: നെടുമങ്ങാട് മാണിക്യപുരത്ത് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ഹോട്ടലിലെ ​ഗ്യാസാണ് പൊട്ടിത്തെറിച്ചത്. കടയുടമ വിജയനാണ് മരിച്ചത്. 12 മണിയോടെയാണ് സംഭവം നടന്നത്. 55 കാരനായ വിജയൻ തത്ക്ഷണം മരിച്ചു. 

Advertisements

വിജയനും ഭാര്യയും കടയിലുണ്ടായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ഭാര്യ ചെറുമകനുമായി പുറത്തേക്ക് പോയി. കടയിൽ മറ്റാരുമില്ലായിരുന്നു. ​ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് ഫയർ‌ ഫോഴ്സ് അനുമാനം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപ്പോഴേക്കും കട പൂർണമായി കത്തിയമർന്നിരുന്നു. ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും വിജയനെ രക്ഷിക്കാനായില്ല. ശരീരം പൂർണമായും കത്തിയമർന്ന നിലയിലായിരുന്നു.

Hot Topics

Related Articles