ഗ്യാസ് സിലണ്ടർ കയറ്റി വന്ന ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു; പാലക്കാട്ട് രണ്ടു യുവാക്കൾ മരിച്ചു

കോട്ടയം: പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ രണ്ട് മരണം. ബൈക്കും ഗ്യാസ് സിലിണ്ടർ കയറിയ ലോറിയും തമ്മിലാണ് ഇടിച്ചത്. പയ്യനെടം സ്വദേശി രാജീവ് കുമാർ, മണ്ണാർക്കാട് സ്വദേശി ജോസ് എന്നിവരാണ് മരിച്ചത് ബൈക്കിനെ ചേർത്ത് പൊലീസ് സ്റ്റേഷന്റെ മതിലിലേക്ക് ലോറി ഇടിക്കുകയായിരുന്നു.
ബൈക്കിൽ യാത്ര ചെയ്തവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും ആണ് മരിച്ചത്. രാവിലെ 7 .30 നാണ് സംഭവം.

Advertisements

Hot Topics

Related Articles