ന്യൂഡൽഹി : വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഇത് 2253 ആയിരുന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.
യുക്രൈന്‍ പ്രതിസന്ധിയും, വിതരണത്തില്‍ നിലനില്‍ക്കുന്ന ആശങ്കകളുമാണ് ആഗോള ഊര്‍ജ്ജ വില ഉയരാന്‍ കാരണം. അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായി. കൊല്‍ക്കത്തയിലും ചെന്നൈയിലും 19 കിലോ ഭാരമുള്ള സിലിണ്ടറിന് യഥാക്രമം 2,455 രൂപയും 2,508 രൂപയുമാണ് വില. മുംബൈയില്‍ സിലിണ്ടറിന് 2,205 രൂപയില്‍ നിന്ന് 2,307 രൂപയായാണ് വര്‍ധിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 250 രൂപ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല. മാര്‍ച്ച് 22 ന് സബ്‌സിഡിയുള്ള ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില 50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. 2021 ഒക്ടോബറിനു ശേഷമുള്ള ആദ്യത്തെ വര്‍ദ്ധനവാണിത്.