കൊച്ചി: ആയിരം കടന്ന് ഗാർഹിക പാചക വില. അൻപത് രൂപയാണ് ഗാർഹിക സിലിണ്ടറിനു വില വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ആയിരം രൂപ കടന്നു ഗാർഹിക പാചക സിലിണ്ടറിന്റെ വില. സബ് സിഡി കൂടി ഇല്ലാതായതോടെ ഗാർഹിക പാചക വാതക സിലിണ്ടറിന്റെ വില ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് ഇപ്പോൾ ഗാർഹിക സിലിണ്ടറിന്റെ വില വർദ്ധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ അടുക്കളയിൽ ചിലവ് ഇനി വർദ്ധിക്കുമെന്നാണ് ലഭിക്കുന്ന സൂചന. വാണിജ്യ സിലിണ്ടറിന്റെ വിലയിൽ കുറവുണ്ടായിട്ടുണ്ട്.
വാണിജ്യ സിലിണ്ടറിന് എട്ടര രൂപ കുറഞ്ഞിട്ടുണ്ട്. 2027 രൂപയാണ് ഇപ്പോൾ വാണിജ്യ സിലിണ്ടറിന്റെ വില. 1060 രൂപയാണ് ഇപ്പോൾ ഗാർഹിക സിലിണ്ടറിനു എത്തിച്ചേർന്നിരിക്കുന്നത്.
ആയിരം കടന്ന് പാചക വാതക സിലിണ്ടർ വില; അൻപത് രൂപ വർദ്ധിച്ചു; അടുക്കള ഇനി തൊട്ടാൽ പൊള്ളും
Advertisements