ദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയിൽ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില ഇപ്പോൾ 1,762 രൂപയാണ്. ചെന്നൈയിൽ വില 1921.50 ആയി. കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ എൽപിജിയെ ആശ്രയിക്കുന്നവര്‍ക്ക് ഈ ക്രമീകരണം കുറച്ച് ആശ്വാസം നൽകും.
ആഗോള അസംസ്കൃത എണ്ണ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും മറ്റ് സാമ്പത്തിക ഘടകങ്ങളും കാരണം എല്‍പിജി വിലകൾ പതിവായി പുതുക്കാറുണ്ട്. വാണിജ്യ എൽപിജി നിരക്കുകളിൽ പതിവായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഗാർഹിക പാചകത്തിന് ഉപയോഗിക്കുന്ന ഗാർഹിക എല്‍പിജി വില മാറ്റമില്ലാതെ തുടരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ മാസം, 2025 മാർച്ച് ഒന്നിന് പ്രധാന നഗരങ്ങളിൽ വാണിജ്യ എല്‍പിജി സിലിണ്ടർ വില ആറ് രൂപ വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ ഏഴ് രൂപ കുറച്ചതിന് ശേഷമായിരുന്നു ഈ വർധനവ്. ഇപ്പോൾ വീണ്ടും വില കുറഞ്ഞിരിക്കുകയാണ്. വിപണിയിലെ തുടർച്ചയായ ചാഞ്ചാട്ടമാണ് ഇത് പ്രതിഫലിപ്പിക്കുന്നു. ഗാർഹിക ഉപഭേക്താക്കളെ സംബന്ധിച്ച് വില കൂടിയില്ല എന്നത് മാത്രമാണ് ആശ്വാസം.