രാജ്യത്ത് പാചക വാതക വിലയിൽ കുറവ്; വില കുറഞ്ഞത് വാണിജ്യ പാചക വാതകത്തിന്

കോട്ടയം: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു. 19 കിലോ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം. ഓഗസ്റ്റ് 31 ന് അർധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം.
ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്.

Advertisements

14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു. കഴിഞ്ഞ മാസവും എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഉണ്ടായത്. ഇത് പ്രകാരം ദില്ലിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില ഇന്ന് മുതൽ 1580 രൂപയായിരിക്കും. കേരളത്തിൽ കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില 1587 രൂപയായിരിക്കുമെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.

Hot Topics

Related Articles