യാബു : ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിരായുധരായ സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തുന്നതെന്ന് സൗദി വിദേശ കാര്യമന്ത്രാലയം.ഏത് മാര്‍ഗത്തിലൂടെയായാലും സിവിലിയന്മാരെ ലക്ഷ്യമിടുന്ന അക്രമണങ്ങളെ അംഗീകരിക്കാനാവില്ലെന്നും ശക്തമായി അപലപിക്കുന്നതായും മന്ത്രി അമീര്‍ ഫൈസല്‍ ബിൻ ഫര്‍ഹാൻ വ്യക്തമാക്കി.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ, യൂറോപ്യൻ യൂനിയൻ ഫോര്‍ ഫോറിൻ അഫയേഴ്‌സ് ആൻഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധി ജോസെപ് ബോറെലില്‍ എന്നിവരുമായി ശനിയാഴ്ച മന്ത്രി ഫോണിലൂടെ ചര്‍ച്ച നടത്തി. ഈജിപ്ത്, ഖത്തര്‍, ജോര്‍ദാൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും വിഷയം ചര്‍ച്ച ചെയ്തു.പശ്ചിമേഷ്യയിലെ യുദ്ധത്തോളം രൂക്ഷമായ സംഘര്‍ഷത്തില്‍ ഏറെ ദുഃഖമുണ്ടെന്നും സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണമെന്നും മന്ത്രാലയം പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന അന്യായ അക്രമണം നടത്താൻ പുതിയ സംഭവങ്ങള്‍ മറയാക്കുന്ന സ്ഥിതി ഇല്ലായ്‌മ ചെയ്യണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് സമാധാനപൂര്‍ണമായ അന്തരീക്ഷം തിരികെയെത്തിക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യമാണ്. മേഖലയില്‍ സമാധാനം കൈവരിക്കാനും സാധാരണക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണം ഒരുക്കാനും അന്താരാഷ്ട്ര സമൂഹം കൂട്ടമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രാലയം പ്രസ്‌താവനയില്‍ ഊന്നിപ്പറഞ്ഞു.