ഗാസയിൽ മരണം പതിനായിരം കടന്നു : മരിച്ചവരിൽ 4000 കുഞ്ഞുങ്ങളും : വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ 

ടെല്‍ അവീവ് : ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 10000 കടന്നു. ഇതുവരെ 10022 പേര്‍ മരിച്ടതായാണ് ഔദ്യോഗിക വിവരം. മരിച്ചവരില്‍ 4104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നതായി പാലസ്തീൻ ആരോഗ്യവകുപ്പ് അറിയിച്ചു. ഗാസയില്‍ കനത്ത വ്യാേമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ഗാസ മുനമ്ബിനെ തെക്കൻ ഗാസയെന്നും വടക്കൻ ഗാസയെന്നും രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസ സിറ്റിയെ വളഞ്ഞിരിക്കുന്ന സൈന്യം നാളെയോ മറ്റന്നാളോ ശക്തമായ കരയാക്രമണം തുടങ്ങും. വടക്കൻ ഗാസയില്‍ ശേഷിക്കുന്നവര്‍ തെക്കൻ മേഖലകളിലേക്ക് ഒഴിയണമെന്ന ലഘുലേഖകള്‍ ഇന്നും ഇസ്രയേല്‍ വിമാനങ്ങള്‍ വിതറി.

Advertisements

ഗാസയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വീണ്ടും നിശ്ചലമായി. യുദ്ധം തുടങ്ങി ഇത് മൂന്നാം തവണയാണ് പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത്. ഞായറാഴ്ച രാത്രി മുതല്‍ ഇന്ന് പുലര്‍ച്ചെ വരെ 450 ഹമാസ് കേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തു. 30 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍, ഒബ്സര്‍വേഷൻ പോയിന്റ്, പരിശീലന കേന്ദ്രം എന്നിവയടങ്ങുന്ന പ്രദേശത്തിന്റെ നിയന്ത്രണം ഇസ്രയേല്‍ പിടിച്ചെടുത്തു. മദ്ധ്യ ഗാസയിലെ അല്‍ ബുറൈജ് അഭയാര്‍ത്ഥി ക്യാമ്ബിലുണ്ടായ വ്യോമാക്രമണത്തില്‍ കഴിഞ്ഞ ദിവസം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹമാസിന്റെ പ്രത്യേക സുരക്ഷാ ദൗത്യവിഭാഗത്തിന്റെ തലവൻ ജമാല്‍ മൂസയയെ വധിച്ചെന്ന് ഇസ്രയേല്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ ഒരു ഇസ്രയേലി സൈനികനും കൊല്ലപ്പെട്ടു. ഈസ്റ്റ് ജെറുസലേമില്‍ ഇസ്രയേല്‍ പട്ടാളക്കാരിക്ക് കുത്തേറ്റു. അക്രമിയെ പൊലീസ് വധിച്ചു. ഗാസയിലെ ആശുപത്രികളെ ഹമാസ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന് ആവര്‍ത്തിച്ച്‌ ഇസ്രയേല്‍. ഗാസ സിറ്റിക്ക് വടക്ക് ഷെയ്ഖ് ഹമദ് ആശുപത്രിക്ക് താഴെയുള്ള ഭൂഗര്‍ഭ ടണലില്‍ നിന്ന് ഹമാസ് ആയുധധാരികള്‍ പുറത്തുവരുന്നതിന്റെ ദൃശ്യം ഇസ്രയേല്‍ പുറത്തുവിട്ടു അതേസമയം ഗാസയില്‍ സിവിലിയൻ മരണം ഉയരുന്നതിനെ അപലപിച്ചും അടിയന്തര വെടിനിറുത്തല്‍ ആവശ്യപ്പെട്ടും യൂണിസെഫ്, ഡബ്ല്യു.എച്ച്‌.ഒ തുടങ്ങി 18 യു.എൻ ഏജൻസികളുടെ മേധാവികള്‍ സംയുക്ത പ്രസ്താവനയിറക്കി. ഇതുവരെ കൊല്ലപ്പെട്ടത് യു.എന്നിന്റെ 88 ജീവനക്കാരാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.