ഗാസ: ഗാസയില്‍ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേല്‍. നഗരം പിടിച്ചെടുക്കാൻ കരസേന ബോംബാക്രമണം ശക്തമാക്കിയിട്ടുണ്ട്.ഇന്നു മാത്രം അറുപതിലേറെപ്പേർ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ ഗാസയില്‍ നിന്ന് പലസ്തീനികള്‍ കൂട്ടപ്പലായനം തുടരുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ, പലസ്തീനികളെ ഇസ്രയേല്‍ വംശഹത്യ നടത്തുകയാണ് എന്ന ഐക്യരാഷ്ട്രസഭയുടെ അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാസമുനമ്ബിനെ പല ഭാഗങ്ങളാക്കി തിരിച്ച് സമ്ബൂർണ്ണ സൈനിക നടപടിയെന്ന് വ്യക്തമാക്കും വിധത്തിലുള്ള ഒരു മാപ്പ് ഇസ്രയേല്‍ സേന എക്സില്‍ പങ്കുവെച്ചിരുന്നു. തങ്ങള്‍ കരയുദ്ധം ആരംഭിച്ചുവെന്ന് സേന തന്നെയാണ് ഇപ്പോള്‍ എക്സില്‍ കൂടി മാപ്പ് പങ്കുവെച്ചുകൊണ്ട് അറിയിച്ചിരിക്കുന്നത്.ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.