കൊല്ലം : കൊല്ലത്ത് കാണാതായ കുട്ടിയെ ബെഞ്ചിലിരുത്തി അജ്ഞാത സംഘം രക്ഷപെടുകയായിരുന്നുവെന്ന് സമീപവാസികള്‍. ഇൻകം ടാക്സ് കോര്‍ട്ടേഴ്സിന് എതിര്‍വശത്ത് ഒരു ബെഞ്ച് ഉണ്ട്.ഇത് അധികമാരും ശ്രദ്ധിക്കില്ല. എല്ലാവരും ഈ ബെഞ്ചില്‍ വന്നിരിക്കുന്നതാണ്. ഇവിടേയ്ക്ക് എത്തിയ രണ്ട് പേര് ഇൻകം ടാക്സ് ഓഫീസിന് അകത്തേയ്ക്ക് കയറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥൻ അനുവദിച്ചില്ല. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് ഇവര്‍ തര്‍ക്കിച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇവര്‍ക്കൊപ്പം ഉള്ളത് കാണാതായ കുട്ടിയാണെന്ന് സംശയം തോന്നിയ രണ്ട് പേര് തന്റെ വീട്ടിലേക്ക് വന്നു. താൻ വന്നുനോക്കുമ്ബോള്‍ അവിടെ പൊലീസ് എത്തിയിരുന്നു. ഇൻകം ടാക്സ് ഓഫീസില്‍ എത്തിയിരുന്ന ഒരു മുൻ ഉദ്യോഗസ്ഥൻ കാര്യങ്ങള്‍ വ്യക്തമായി കണ്ടിട്ടുണ്ടെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.രണ്ട് പുരുഷന്മാരാണ് ഇൻകം ടാക്സ് ഓഫീസിലേക്ക് എത്തിയത്. ഇവരോടൊപ്പം ഒരു സ്ത്രീയെയും കണ്ടിരുന്നതായും ഡിവൈഎഫ്ഐയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ കൂടിയായ സമീപവാസികള്‍ പ്രതികരിച്ചു.