ഗൗതം അദാനി കടക്കെണിയിൽ; കടം 1.81 ലക്ഷം കോടിയുടേത്; വായ്പ നൽകിയത് എല്ലാം രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ; വിശദീകരണവുമായി കമ്പനി

ന്യൂഡൽഹി: ഗൗതം അദാനിയുടെ ?ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് കടക്കെണിയിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യത്തിൽ വ്യക്തതയുമായി കമ്പനി. ക്രെഡിറ്റ്‌സൈറ്റ്‌സിന്റെ റിപ്പോർട്ടിന് 15 പേജിലാണ് അദാനി ഗ്രൂപ്പ് മറുപടി നൽകിയത്.
വികസനത്തിൽ ഊന്നി തന്നെയാണ് തങ്ങളുടെ കമ്ബനിയും മുന്നോട്ട് പോകുന്നതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. മാർച്ച് 2022ൽ 1.81 ലക്ഷം കോടിയാണ് അദാനിയുടെ കടബാധ്യത. നിലവിൽ ഇത് 1.61 ലക്ഷം കോടിയാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. 2015-16 വർഷത്തിൽ വായ്പയുടെ 55 ശതമാനവും പൊതുമേഖല ബാങ്കുകളിൽ നിന്നാണ്. 2021-22ൽ വായ്പയുടെ 21 ശതമാനമാണ് പൊതുമേഖല ബാങ്കുകളിൽ എടുത്തിട്ടുള്ളത്.

Advertisements

2016 സാമ്ബത്തിക വർഷത്തിൽ 31 ശതമാനമാണ് സ്വകാര്യ ബാങ്കുകളിൽ നിന്നുള്ള വായ്പ. ഇത് 11 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ബോണ്ടുകളിലൂടെ സ്വരൂപിച്ച തുകയുടെ അളവ് 14 ശതമാനത്തിൽ നിന്നും 50 ശതമാനമായി ഉയർന്നു.

Hot Topics

Related Articles